ചണ്ഡിഗഡ്: ഇ ലേണിങ്ങിനായി സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കുന്ന 80000 കുട്ടികള്‍ക്ക് കൂടി സ്മാര്‍ട്ട് ഫോണ്‍ നല്‍കി പഞ്ചാബ് സര്‍ക്കാര്‍. ഫോണുകളുടെ വിതരണം മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് നിര്‍വഹിച്ചു. ഫോണ്‍ നല്‍കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടമാണ് വെള്ളിയാഴ്ച നടന്നത്. ആദ്യ ഘട്ടത്തില്‍ 50000 ഫോണുകള്‍ നല്‍കിയിരുന്നു. വിദ്യാര്‍ഥികള്‍ക്ക് ഫോണ്‍ നല്‍കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
കൊവിഡ് കാലത്ത് പഠനം നടത്താന്‍ ഫോണുകള്‍ കുട്ടികള്‍ക്ക് ഉപകരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 1,75,443 പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികൾക്ക് പഞ്ചാബ് സർക്കാർ മൊബൈൽ ഫോൺ നൽകുമെന്നും അദ്ദേഹം പറഞ്ഞു. മൊഹാലിയിലെ സര്‍ക്കാര്‍ സ്കൂള്‍ വിദ്യാര്‍ഥികളുമായി അദ്ദേഹം സംവദിച്ചു. ഡിസംബര്‍ അവസാനത്തോടെ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് ഫോണ്‍ നല്‍കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.