ചണ്ഡീഗഢ്: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് മലേർക്കോട്‌ല സംസ്ഥാനത്തിന്റെ പുതിയ ജില്ലയായി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 23-ാമത്തെ ജില്ലയായിരിക്കും മലേർക്കോട്‌ല. മലേർക്കോട്‌ലയുടെ വികസന പ്രവർത്തനങ്ങൾക്കായി 500 കോടി രൂപ വകയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
Also read: പഞ്ചാബിൽ കനാലിൽ റെംഡിസിവിറിന്റെ കുപ്പികൾ
മുസ്‌ലിം ഭൂരിപക്ഷ പട്ടണമായ മലേർക്കോട്‌ല ഇതുവരെ സംഗ്രൂർ ജില്ലയുടെ ഭാഗമായിരുന്നു. സംഗ്രൂരിലെ ജില്ലാ ആസ്ഥാനത്തുനിന്ന് 35 കിലോമീറ്റർ അകലെയാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമയത്ത് പഞ്ചാബിൽ 13 ജില്ലകളുണ്ടായിരുന്നത്. മലെർക്കോട്ട്‌ല നഗരം, അമർഗഡ്, അഹമ്മദ്‌ഗഡ് എന്നിവ മലേർക്കോട്‌ല ജില്ലയുടെ പരിധിയിൽ വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.