പൂനെ: പൂനെയിലെ ഫാഷൻ സ്ട്രീറ്റ് മാർക്കറ്റിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കിയതായി പൂനെ മുനിസിപ്പൽ കോർപ്പറേഷൻ ചീഫ് ഫയർ ഓഫീസർ പ്രശാന്ത് റാൻപൈസ് അറിയിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നിരുന്നാലും കച്ചവടക്കാർക്കും കട ഉടമകൾക്കും കനത്ത നഷ്‌ടമാണ് ഉണ്ടായിരിക്കുന്നത്. വെള്ളിയാഴ്‌ച രാത്രിയോടെയാണ് പൂനെയിലെ ക്യാമ്പ് ഏരിയയിലെ ഫാഷൻ സ്ട്രീറ്റ് മാർക്കറ്റിൽ തീപിടിത്തമുണ്ടായത്. പുലർച്ചെ ഒരുമണിയോടെ തീ നിയന്ത്രണ വിധേയമാക്കി. അഗ്നിശമന സേനയുടെ കണക്കനുസരിച്ച് 16ഓളം ഫയർ ടെൻഡറുകളും രണ്ട് വാട്ടർ ടാങ്കറുകളും സ്ഥലത്ത് എത്തിച്ചാണ് തീ അണച്ചത്. 10 ഉദ്യോഗസ്ഥർ ഉൾപ്പെടെ 60 ഓളം അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
പൂനെ ഫാഷൻ സ്‌ട്രീറ്റിലെ തീപിടിത്തം നിയന്ത്രണവിധേയമാക്കി - pune fire accident
വെള്ളിയാഴ്‌ച രാത്രിയോടെയാണ് പൂനെയിലെ ക്യാമ്പ് ഏരിയയിലെ ഫാഷൻ സ്ട്രീറ്റ് മാർക്കറ്റിൽ തീപിടിത്തമുണ്ടായത്