ശ്രീനഗർ: പുൽവാമയിൽ കശ്മീർ പൊലീസ് സേനാംഗത്തിനും കുടുംബത്തിനും നേരെയുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുല്ല. സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍ ഫയാസ് അഹമ്മദിനും ഭാര്യക്കും മകൾക്കും നേരെയുണ്ടായ ഭീകരവും ഭീരുത്വവുമായ ആക്രമണത്തെ താൻ നിരുപാധികം അപലപിക്കുന്നുവെന്ന് ഒമർ അബ്ദുല്ല ട്വിറ്ററിൽ കുറിച്ചു.
ഞായറാഴ്ച രാത്രി 11 മണിയോടെ ഭീകരർ അവന്തിപോരയിലെ ഫയാസിന്‍റെ വീട്ടിൽ അതിക്രമിച്ച് കയറി ഫയാസിനെയും ഭാര്യയെയും മകളെയും വെടിവെച്ച് കൊല്ലുകയായിരുന്നു. ആക്രമണത്തിൽ മൂന്ന് പേരും കൊല്ലപ്പെട്ടു.
Read More: പുല്‍വാമയില്‍ ഭീകരാക്രമണം; പൊലീസ് ഓഫിസറും ഭാര്യയും കൊല്ലപ്പെട്ടു
ആക്രമണത്തെ തുടർന്ന് മേഖലയിൽ സുരക്ഷ വർധിപ്പിച്ചു. ഭീകരര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. ജമ്മു വിമാനത്താവളത്തിലെ വ്യോമസേന മേഖലയില്‍ ഞായറാഴ്ച ഉണ്ടായ ഡ്രോണ്‍ ഭീകരാക്രമണത്തിന് പിന്നാലെയായിരുന്നു പൊലീസ് സേനാംഗത്തിന് നേരെ ആക്രമണമുണ്ടായത്.