ശ്രീനഗർ : ജമ്മു കശ്‌മീരിലെ പുൽവാമ ജില്ലയിൽ ഇന്ന്(ഞായറാഴ്‌ച) സുരക്ഷാസേനാസംഘത്തിന് നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു. ഒരു സിആർപിഎഫ് ജവാന് പരിക്കേറ്റിട്ടുണ്ട്. തെക്കൻ കശ്‌മീരിലെ പിംഗ്‌ലാന മേഖലയിലാണ് ആക്രമണം നടന്നത്.
സുരക്ഷാസേനയ്‌ക്ക് നേരെ ഭീകരവാദികൾ വെടിയുതിർക്കുകയായിരുന്നു. കൂടുതൽ സേനയെ അയച്ചിട്ടുണ്ടെന്നും പ്രദേശം വളയുകയാണെന്നും പൊലീസ് അറിയിച്ചു. ഏറ്റുമുട്ടലിൽ നേരത്തെ ഒരു ഭീകരന്‍ കൊല്ലപ്പെട്ടിരുന്നു.