ബെംഗളൂരു : കർണാടകയിലെ ബിജെപി നേതാക്കൾക്ക് അടിയന്തര മാനസികാരോഗ്യ ചികിത്സ നല്‍കണമെന്ന് കാട്ടി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്‍റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിലേക്ക് (നിംഹാന്‍സ്) കത്തയച്ച് എൻഎസ്‌യുഐ. ബിജെപി പ്രസിഡന്‍റ് നളിൻ കുമാർ കട്ടീൽ, ദേശീയ ജനറൽ സെക്രട്ടറി സി.ടി രവി, റൂറൽ ഡെവലപ്‌മെന്‍റ് മന്ത്രി കെ.എസ് ഈശ്വരപ്പ, ബിജെപി എംഎൽഎ ബസവനഗൗഡ പാട്ടീൽ യത്നാൽ എന്നിവർക്ക് മാനസികാരോഗ്യ ചികിത്സ നൽകണമെന്നാണ് കോൺഗ്രസിന്‍റെ വിദ്യാര്‍ഥി സംഘടനയുടെ ആവശ്യം.
മുതിർന്ന കോൺഗ്രസ് നേതാക്കൾക്കെതിരെ ബിജെപി നേതാക്കൾ നിരന്തരമായി വംശീയവും ജാതീയവും അടിസ്ഥാനരഹിതവുമായ പ്രസ്‌താവനകളാണ് ഉന്നയിക്കുന്നതെന്ന് എൻഎസ്‌യുഐ ദേശീയ ജനറൽ സെക്രട്ടറി നാഗേഷ് കരിയപ്പ ആരോപിച്ചു. ഇത്തരം പ്രസ്‌താവനകൾ യുവജനങ്ങൾക്ക് തെറ്റായ സന്ദേശം നൽകുന്നതാണെന്നും നാഗേഷ് പറഞ്ഞു.
READ MORE: രാഹുല്‍ മയക്കുമരുന്നിനടിമയെന്ന് ബിജെപി നേതാവ് ; നളിന്‍ കുമാര്‍ മാനസിക രോഗിയെന്ന് കോണ്‍ഗ്രസ്
മുതിർന്ന നേതാക്കളിൽ നിന്നും വരുന്ന ഇത്തരത്തിലുള്ള നിരുത്തരപരമായ പ്രസ്‌താവനകൾ അവരുടെ മാനസിക വൈകല്യമാണ് കാണിക്കുന്നത്. ഇത്തരക്കാർക്ക് ചികിത്സയാണ് വേണ്ടത്. നിംഹാന്‍സ് മികച്ച സേവനം ഉറപ്പുനൽകുന്ന സ്ഥാപനമാണ്. അതിനാല്‍ ഇവര്‍ക്ക് ഉപകാരപ്പെടുമെന്നും കത്തിൽ പരാമര്‍ശിക്കുന്നു.