ചണ്ഡിഗഢ്: പുൽവാമ ഭീകരാക്രമണത്തിന്‍റെ രണ്ടാം വാർഷിക ദിനത്തിൽ, ജീവൻ നഷ്ടപ്പെട്ട സിആർപിഎഫ് കോൺസ്റ്റബിൾ കുൽവിന്ദർ സിങ്ങിന്‍റെ മാതാപിതാക്കൾ അവരുടെ മകനെ ഓർക്കുന്നു." ഞങ്ങളുടെ മകനെക്കുറിച്ച് ഞങ്ങൾ വളരെ അഭിമാനിക്കുന്നു," അവൻ രാജ്യത്തിനായി അവന്‍റെ ജീവൻ തന്നെ നൽകി. കുൽവിന്ദർ സിങ്ങിന്‍റെ മാതാപിതാക്കൾ പറഞ്ഞു.
കുൽവിന്ദറിന്‍റെ ഓർമ്മകൾ അനുസ്മരിച്ചുകൊണ്ട് പിതാവ് ദർശൻ സിംഗ് പറഞ്ഞു, "ഞാൻ എപ്പോഴും ധരിക്കുന്ന കോട്ട് അവനാണ് എനിക്ക് നൽകിയത്. ഞാൻ ഓടിക്കുന്ന മോട്ടോർ സൈക്കിൾ അവനാണ് എനിക്ക് നൽകിയത്. നമുക്ക് ദൈവത്തതോട് പ്രാർഥിക്കാനുളളത് ഒന്നു മാത്രം അവന്‍റെ ആത്മാവിന് നിത്യ ശാന്തി ലഭിക്കട്ടെയെന്നാണ്." "ഞങ്ങൾ തമ്മിൽ അച്ഛൻ മകൻ ബന്ധത്തിലുപരി ചങ്ങാതിമാരെപ്പോലെയായിരുന്നു". അദ്ദേഹം കൂട്ടിച്ചേർത്തു.
"അതെ, ഞങ്ങൾ അദ്ദേഹത്തെ ഓർക്കുന്നു. അദ്ദേഹം ഞങ്ങൾക്ക് നിരവധി വാഗ്ദാനങ്ങൾ നൽകി, പക്ഷേ ഒരിക്കലും വീട്ടിലേക്ക് മടങ്ങിവന്നില്ല. ഇപ്പോൾ അദ്ദേഹം പോയിക്കഴിഞ്ഞു, ഞങ്ങൾക്ക് ജീവിക്കാൻ ആഗ്രഹമില്ല. ഞങ്ങളുടെ വീട് അനാഥമായി നിറ കണ്ണുകളോടെ കുൽവിന്ദറിന്‍റെ അമ്മ പറഞ്ഞു.
2019 ഫെബ്രുവരി 14 നാണ് ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ സിആർപിഎഫ് കോൺവോയിക്ക് നേരെ ആക്രമണം നടന്നത്. 40 സിആർപിഎഫ് ഉദ്യോഗസ്ഥരാണ് അന്ന് കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്തം പാകിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദ ഗ്രൂപ്പായ ജയ്ഷ് ഇ മുഹമ്മദ് (ജെഎം) ഏറ്റെടുത്തിരുന്നു.