ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ കാര്‍ഷിക നയത്തിനെതിരെ പ്രതിഷേധക്കുന്ന കര്‍ഷകര്‍ക്ക് പുതിയ കാര്‍ഷിക നിയമത്തെക്കുറിച്ച് കൃത്യമായ അറിവില്ലെന്ന് നീതി ആയോഗ് അംഗം രമേഷ് ചന്ദ്. സര്‍ക്കാര്‍ പുതുതായി നിര്‍മിച്ചിരിക്കുന്ന മൂന്ന് നിയമങ്ങള്‍ കര്‍ഷകര്‍ മനസിലാക്കിയതിന്‍റെ നേരെ എതിരാണെന്ന് രമേഷ് ചന്ദ് അഭിപ്രായപ്പെട്ടു. പുതിയ മാറ്റങ്ങളിലൂടെ കര്‍ഷകരുടെ വരുമാനം ഉയരും. പലര്‍ക്കും ഇരട്ടിയിലധികം വരുമാനം ലഭിക്കാൻ അവസരമൊരുങ്ങും. 2022 ഓടെ രാജ്യത്തെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുക എന്നതാണ് മോദി സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാർഷികോത്പന്ന വിപണന പ്രോത്സാഹന ബിൽ 2020, കർഷക ശാക്തീകരണ സേവന ബിൽ 2020, അവശ്യസാധന (ഭേതഗതി) ബിൽ 2020 എന്നിവയാണ് കാർഷിക നിയമത്തിൽ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. അവശ്യ വസ്‌തു നിയമത്തില്‍ നിന്ന് (ഇസിഎ) കാര്‍ഷികോല്‍പ്പന്നങ്ങളെ നീക്കം ചെയ്തുവെന്നും, കോര്‍പ്പറേറ്റുകള്‍ക്കും കരിഞ്ചന്തക്കാർക്കും പൂർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നുമാണ് കര്‍ഷകരുടെ വാദം. എന്നാല്‍ ഈ ആശങ്ക അടിസ്ഥാന രഹിതമാണെന്ന് രമേഷ് ചന്ദ് പറഞ്ഞു. കര്‍ഷകര്‍ക്ക് അനുകൂലമായി വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാണ് നിയമം പരിഷ്‌കരിച്ചിരിക്കുന്നതെന്നും കയറ്റുമതി വര്‍ധിപ്പിക്കാൻ കൂടുതല്‍ ശ്രദ്ധ നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഭ്യന്തര വിപണി സജീവമായിരിക്കുന്ന സമയത്ത് ഇറക്കുമതിക്ക് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും രമേഷ് ചന്ദ് അഭിപ്രായപ്പെട്ടു.