ETV Bharat / bharat

ഗംഭീര ലുക്കില്‍ പ്രഭാസ്, ട്രെയിലര്‍ ലോഞ്ചിന് മുമ്പ് പ്രൊജക്‌ട് കെയിലെ ഫസ്‌റ്റ് ലുക്ക് പുറത്ത് - ദീപിക പദുക്കോണ്‍

സാന്‍ ഡിയാഗോ കോമിക് കോണില്‍ ട്രെയിലര്‍ ലോഞ്ച് ചെയ്യുന്നതിന് മുമ്പ് പ്രൊജക്‌ട് കെയില്‍ നിന്നുള്ള പ്രഭാസിന്‍റെ ഫസ്‌റ്റ് ലുക്ക് പുറത്തുവിട്ട് നിര്‍മാതാക്കള്‍..

Project K makers unveil Prabhas intense first look  Prabhas intense first look  Project K  Prabhas  SDCC 2023  പ്രഭാസിന്‍റെ ഗംഭീര ഫസ്‌റ്റ് ലുക്ക്  പ്രോജക്‌ട് കെ  സാന്‍ ഡിയാഗോ കോമിക് കോണില്‍  സാന്‍ ഡിയാഗോ കോമിക് കോണില്‍ ട്രെയിലര്‍ ലോഞ്ച്  പ്രഭാസിന്‍റെ ഫസ്‌റ്റ് ലുക്ക്  Project K release  Amitabh Bachchan  അമിതാഭ് ബച്ചൻ  ദിഷ പടാനി  Disha Patani  Dune  Vyjayanthi Movies  Kamal Haasan  San Diego Comic Con  സാന്‍ ഡിയാഗോ കോമിക് കോണ്‍ 2023  പ്രഭാസ്‌  ദീപിക പദുക്കോണ്‍  കമല്‍ ഹാസന്‍
ട്രെയിലര്‍ ലോഞ്ചിന് മുമ്പ് പ്രോജക്‌ട് കെയിലെ പ്രഭാസിന്‍റെ ഗംഭീര ഫസ്‌റ്റ് ലുക്ക് പുറത്ത്
author img

By

Published : Jul 19, 2023, 5:55 PM IST

പ്രഭാസും (Prabhas) ദീപിക പദുക്കോണും (Deepika Padukone) കേന്ദ്രകഥാപാത്രങ്ങളില്‍ എത്തുന്ന സയൻസ് ഫിക്ഷൻ ഫാന്‍റസി ചിത്രമാണ് 'പ്രോജക്‌ട് കെ' (Project K). സാന്‍ ഡിയാഗോ കോമിക് കോണ്‍ 2023ല്‍ (San Diego Comic Con) 'പ്രോജക്‌ട് കെ'യുടെ ട്രെയിലർ ലോഞ്ചിന് (Project K trailer) മുമ്പായി ചിത്രത്തിലെ പ്രഭാസിന്‍റെ ഫസ്‌റ്റ് ലുക്ക് (First Look of Prabhas) പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കള്‍.

ട്രെയിലര്‍ റിലീസിന് മുമ്പ് തന്നെ ഗംഭീരമായ ട്രീറ്റാണ് 'പ്രോജക്‌ട് കെ'യുടെ നിര്‍മാതാക്കള്‍ ആരാധകര്‍ക്ക് സമ്മാനിച്ചിരിക്കുന്നത്. യുഎസ്എയില്‍ ജൂലൈ 20നാണ് 'പ്രോജക്‌ട് കെ'യുടെ ട്രെയിലര്‍ റിലീസ് ചെയ്യുക. 'പ്രോജക്‌ട് കെ'യുടെ നിർമാതാക്കളായ വൈജയന്തി മൂവീസ് (Vyjayanthi Movies) ആണ് പ്രഭാസിന്‍റെ പോസ്‌റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.

'നായകൻ ഉയരുന്നു. ഇപ്പോൾ മുതൽ, ഗെയിം മാറുന്നു. ഇത് പ്രോജക്‌ട് കെയില്‍ നിന്നുള്ള റിബൽ സ്‌റ്റാർ പ്രഭാസ് ആണ്. ജൂലൈ 20ന് (യുഎസ്എ), ജൂലൈ 21ന് (ഇന്ത്യ) എന്നീ തീയതികളിലാണ് ട്രെയിലര്‍ റിലീസ് ചെയ്യുക.

'പ്രോജക്‌ട് കെ'യെ കുറിച്ചുള്ള മറ്റൊരു അപ്‌ഡേറ്റും വൈജയന്തി മൂവീസ് അടുത്തിടെ പങ്കുവച്ചിരുന്നു. വരാനിരിക്കുന്ന ട്രെയിലർ ലോഞ്ചിനായി ബാഹുബലി താരങ്ങളായ പ്രഭാസും റാണ ദഗുപതിയും (Rana Daggubati) സാന്‍ ഡിയാഗോയില്‍ എത്തിയതായി നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിരുന്നു.

Also Read: Project K| ചരിത്ര നേട്ടം കുറിക്കാനൊരുങ്ങി പ്രോജക്‌ട് കെ; ടൈറ്റിലും ട്രെയിലറും സാൻ ഡിയാഗോ കോമിക്ക് കോണിൽ

അതേസമയം ചിത്രത്തിലെ ദീപിക പദുക്കോണിന്‍റെ ഫസ്‌റ്റ് ലുക്കും നിർമാതാക്കൾ അടുത്തിടെ പങ്കുവച്ചിരുന്നു. മികച്ച പ്രതികരണമാണ് ദീപികയുടെ (Deepika Padukone) ഫസ്‌റ്റ് ലുക്കിന് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ദീപികയുടെ ഫസ്‌റ്റ് ലുക്കിനെ ഹോളിവുഡ് ചിത്രമായ 'ഡ്യൂണിലെ' (Dune) സെൻഡയയുടെ (Zendaya) കഥാപാത്രവുമായി താരതമ്യം ചെയ്യുകയാണ് ചിലര്‍.

ട്രെയിലറും ടൈറ്റിലും റിലീസ് തീയതിയും പങ്കിട്ടു കൊണ്ട് 'പ്രോജക്‌ട് കെ'യുടെ പ്രൊമോഷന്‍ പരിപാടികള്‍ക്ക് തുടക്കം കുറിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രഭാസ്, റാണ, കമൽ ഹാസന്‍ Kamal Haasan എന്നിവര്‍ക്കൊപ്പം സംവിധായകൻ നാഗ് അശ്വിനും Nag Ashwin സാന്‍ ഡിയാഗോ കോമിക് കോണ്‍ പാനലിന്‍റെ ഭാഗമാകും.

'ഇന്ത്യയിലെ ഏറ്റവും വലിയ സിനിമാറ്റിക് യൂണിവേഴ്‌സ്' (India's Biggest Cinematic Universe) ആയിരിക്കും 'പ്രോജക്‌ട് കെ' എന്ന് നിര്‍മാതാക്കള്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. വരാനിരിക്കുന്ന ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രമായിരിക്കും 'പ്രോജക്‌ട് കെ' എന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കിയിരുന്നു. പ്രഭാസ്, ദീപിക പദുക്കോൺ എന്നിവരെ കൂടാതെ അമിതാഭ് ബച്ചൻ (Amitabh Bachchan), കമൽ ഹാസൻ, ദിഷ പടാനി (Disha Patani) എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളില്‍ എത്തും.

ദീപിക പദുക്കോണിന്‍റെയും ദിഷ പടാനിയുടെയും തെലുഗു അരങ്ങേറ്റം കൂടിയാണ് 'പ്രോജക്‌ട് കെ'. സംക്രാന്തി റിലീസായി 2024 ജനുവരി 12നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക (Project K release). വൈജയന്തി മൂവീസിന്‍റെ ബാനറിൽ അശ്വിനി ദത്ത് ആണ് സിനിമയുടെ നിര്‍മാണം.

Also Read: Project K| എന്താണ് പ്രോജക്‌ട് കെ? ലോകം അറിയാൻ ആഗ്രഹിക്കുന്നു! പ്രഭാസ് - ദീപിക ചിത്രത്തെ കുറിച്ച് കൂടുതല്‍ അടുത്തറിയാൻ തയ്യാറാകൂ...

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.