ETV Bharat / bharat

ഗോതമ്പ് സംഭരണം ഉറപ്പാക്കണം; യോഗി ആദിത്യനാഥിന് പ്രിയങ്ക ഗാന്ധിയുടെ കത്ത്

പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ മൊത്തം ഉൽപാദനത്തിന്‍റെ 80-85 ശതമാനം സർക്കാർ ഗോതമ്പ് വാങ്ങുന്നുണ്ടെന്നും ഉത്തർപ്രദേശിൽ 378 ലക്ഷം മെട്രിക് ടൺ ഗോതമ്പിൽ 14 ശതമാനം മാത്രമാണ് സംഭരിക്കുന്നതെന്നും പ്രിയങ്ക ഗാന്ധി ചൂണ്ടികാട്ടുന്നു.

Priyanka Gandhi Vadra urges UP CM to guarantee wheat procurement from farmers  Priyanka Gandhi Vadra  UP CM  wheat procurement  farmers  ഗോതമ്പ് സംഭരണം ഉറപ്പാക്കണം; യോഗി ആദിത്യനാഥിന് പ്രിയങ്ക ഗാന്ധിയുടെ കത്ത്  ഗോതമ്പ് സംഭരണം ഉറപ്പാക്കണം  യോഗി ആദിത്യനാഥിന് പ്രിയങ്ക ഗാന്ധിയുടെ കത്ത്  ഗോതമ്പ് സംഭരണം  യോഗി ആദിത്യനാഥ്  പ്രിയങ്ക ഗാന്ധി
ഗോതമ്പ് സംഭരണം ഉറപ്പാക്കണം; യോഗി ആദിത്യനാഥിന് പ്രിയങ്ക ഗാന്ധിയുടെ കത്ത്
author img

By

Published : Jun 21, 2021, 1:03 PM IST

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ കര്‍ഷകരില്‍ നിന്ന് ഗോതമ്പ് സംഭരണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്ത് നല്‍കി. ജൂലൈ 15 നകം സംസ്ഥാനത്തെ എല്ലാ സംഭരണ കേന്ദ്രങ്ങളും തുറക്കാനും കർഷകരിൽ നിന്ന് പരമാവധി ഗോതമ്പ് സംഭരിക്കാനും പ്രിയങ്ക കത്തില്‍ ആവശ്യപ്പെടുന്നു. ഓരോ കേന്ദ്രങ്ങളിലും സംഭരണത്തിനുള്ള ക്രമീകരണങ്ങൾ ഉറപ്പാക്കണമെന്നും, അത് ഭക്ഷ്യധാന്യങ്ങൾ വിൽക്കാനുള്ള കര്‍ഷകരുടെ കഷ്ടപ്പാട് കുറക്കുമെന്നും അവര്‍ കത്തില്‍ പറയുന്നു.

  • खबरों के अनुसार यूपी में इस साल कुल उत्पादित गेहूं के मात्र 14% हिस्से की सरकारी खरीद हुई है।

    गांवों के क्रय केंद्र बंद हैं व किसानों से कम गेहूं खरीदा जा रहा है।

    कमरतोड़ महंगाई और कोरोना से जूझ रहे किसानों को खरीद में राहत देने व गेहूं खरीद की तिथि बढ़ाने को लेकर मेरा पत्र pic.twitter.com/8JsKYYCMaf

    — Priyanka Gandhi Vadra (@priyankagandhi) June 21, 2021 " class="align-text-top noRightClick twitterSection" data=" ">

കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രശ്നം

ഗോതമ്പ് വില്‍ക്കുന്നതില്‍ കർഷകർ വളരെയധികം പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നും നിരന്തരം വിവരങ്ങൾ ലഭിക്കുന്നുണ്ട്. ഏപ്രിൽ ഒന്ന് മുതൽ ഗോതമ്പ് സംഭരണം ആരംഭിച്ചു, പക്ഷെ കൊറോണ കാരണം മിക്ക സംഭരണ കേന്ദ്രങ്ങളും തുറക്കാന്‍ കഴിഞ്ഞിട്ടില്ല. വിപണനത്തിനായി കൃഷിക്കാര്‍ കേന്ദ്രങ്ങളില്‍ എത്തുന്നുണ്ടെങ്കിലും ഗോതമ്പ് സംഭരണം പകുതിയായി കുറച്ചിട്ടുണ്ടെന്നും പ്രിയങ്ക പറയുന്നു.

Read Also.........ബിജെപി സർക്കാർ അന്വേഷണത്തിന്‍റെ 'മോക്ക് ഡ്രിൽ' നടത്തി; പരിഹസിച്ച് പ്രിയങ്ക ഗാന്ധി

പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ മൊത്തം ഉൽപാദനത്തിന്‍റെ 80-85 ശതമാനം സർക്കാർ ഗോതമ്പ് വാങ്ങുന്നുണ്ടെന്നും ഉത്തർപ്രദേശിൽ 378 ലക്ഷം മെട്രിക് ടൺ ഗോതമ്പിൽ 14 ശതമാനം മാത്രമാണ് സംഭരിക്കുന്നതെന്നും പ്രിയങ്ക ഗാന്ധി ചൂണ്ടികാട്ടുന്നു. പല കർഷകർക്കും ഗോതമ്പ് വിൽക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ സർക്കാർ ഉത്തരവ് കാരണം ഗോതമ്പ് വാങ്ങാൻ ഉദ്യോഗസ്ഥരും വിമുഖത കാണിക്കുന്നതായി അവർ ആരോപിച്ചു.

സര്‍ക്കാര്‍ വാക്ക് പാലിക്കണം

അവസാന കൃഷിക്കാരന് വരെ ഗോതമ്പ് വില്‍ക്കാന്‍ സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നുവെങ്കിലും പല ഗ്രാമങ്ങളിലും സംഭരണ കേന്ദ്രങ്ങൾ അടച്ചിട്ടിരിക്കുകയാണെന്നും പ്രിയങ്ക വ്യക്തമാക്കുന്നു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും തുടർച്ചയായി മഴ പെയ്യുന്നുണ്ട്. ഈർപ്പം കാരണം ഗോതമ്പ് ചീത്തയാകാനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ കർഷകർ തങ്ങളുടെ ഉൽ‌പന്നങ്ങൾ കിട്ടുന്ന വിലക്ക് വിൽക്കാൻ നിർബന്ധിതരാകും. അതിനാല്‍ കർഷകർ വളരെയധികം ആശങ്കാകുലരാണെന്നും അവര്‍ പറയുന്നു. പ്രിയങ്ക ഗാന്ധി തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ ഹാൻഡിൽ ഈ കത്ത് പങ്കുവെച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.