ETV Bharat / bharat

'തെലങ്കാന ഭരിക്കുന്നവർ 'ജാഗിർദാർ'മാർ; സർക്കാർ ജനങ്ങൾക്ക് നൽകിയ വാഗ്‌ദാനങ്ങൾ പാലിച്ചില്ല': രൂക്ഷവിമർശനവുമായി പ്രിയങ്ക ഗാന്ധി

author img

By

Published : May 9, 2023, 7:25 AM IST

കോൺഗ്രസിന്‍റെ ഹൈദരാബാദ് ഘടകം നടത്തിയ 'യുവ സംഘർഷ സഭ'യെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക

Priyanka Gandhi  തെലങ്കാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രിയങ്ക  പ്രിയങ്ക ഗാന്ധി  കോൺഗ്രസിന്‍റെ ഹൈദരാബാദ് ഘടകം  കോൺഗ്രസിന്‍റെ യുവ സംഘർഷ സഭ  ഭരണകക്ഷിയായ ബിആർഎസ് സർക്കാർ  സോണിയ ഗാന്ധി  മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്‍റെ ഭരണം  മണിക്രാവു താക്കറെ  Priyanka Gandhi slams KCR govt in Hyderabad
പ്രിയങ്ക ഗാന്ധി

ഹൈദരാബാദ്: തെലങ്കാനയിലെ ഭരണകക്ഷിയായ ബിആർഎസ് സർക്കാർ പ്രത്യേക സംസ്ഥാനത്തിനായി ജീവൻ ബലിയർപ്പിച്ച ജനങ്ങളുടെ 'ജലം, പണം, ജോലി' എന്നീ അഭിലാഷങ്ങൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടുവെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര. ഭരണകക്ഷിയുമായി അടുപ്പമുള്ളവർക്കാണ് വെള്ളവും ഫണ്ടും ജോലിയും ലഭിക്കുന്നതെന്നും അവർ ആരോപിച്ചു. കോൺഗ്രസിന്‍റെ ഹൈദരാബാദ് ഘടകം നടത്തിയ 'യുവ സംഘർഷ സഭ'യെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക.

2014 മുതൽ ഇന്നുവരെ 8,000 കർഷകരുടെ ആത്മഹത്യയ്ക്ക് സംസ്ഥാനം സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും ഓരോ ദിവസവും ശരാശരി ഏകദേശം മൂന്ന് കർഷകർ ആത്മഹത്യ ചെയ്‌തുവെന്നും പ്രിയങ്ക ചടങ്ങിൽ പറഞ്ഞു. 'തെലങ്കാന തങ്ങളുടെ 'ജാഗീർ' (എസ്‌റ്റേറ്റ്) ആണെന്നും അവരാണ് പുതിയ 'ജാഗിർദാർ' (എസ്‌റ്റേറ്റിന്‍റെ ഉടമസ്ഥതയിലുള്ളവർ) എന്നും അവർ കരുതുന്നു. പ്രത്യേക സംസ്ഥാനം തെലങ്കാന സൃഷ്‌ടിക്കുന്നതിനായി നിരവധി ആളുകൾ തങ്ങളുടെ ജീവൻ ബലിയർപ്പിച്ചു. അവർക്ക് തെലങ്കാനയ്‌ക്കായി സ്വപ്‌നങ്ങളുണ്ട്. കർഷകർക്ക് വെള്ളവും വിളകൾക്ക് നല്ല വിലയും ലഭിക്കും, അഥവാ നീലു, നിധുലു, നിയമകാലു (വെള്ളം, ഫണ്ട്, ജോലി) എന്നിവ തെലങ്കാനയുടെയും മുദ്രാവാക്യങ്ങളായിരുന്നു.

  • आज तेलंगाना के युवाओं का प्रेम, जोश और ऊर्जा देखकर बहुत ख़ुशी हुई। आपका प्रदेश इंदिरा जी के दिल के बहुत क़रीब था।

    कांग्रेस का Youth Declaration तेलंगाना के युवाओं के लिए शिक्षा, रोजगार के लिए नया रोडमैप बनाएगा। युवाओं के अच्छे भविष्य का रास्ता तैयार करके हम तेलंगाना के शहीदों… pic.twitter.com/RyEo1RmnDM

    — Priyanka Gandhi Vadra (@priyankagandhi) May 8, 2023 " class="align-text-top noRightClick twitterSection" data=" ">

അതിന് വേണ്ടി ഈ നാട്ടിലെ ജനങ്ങൾ ത്യാഗങ്ങൾ സഹിച്ചു. അവരുടെ ത്യാഗങ്ങൾ കൊണ്ടാണ് ഇന്ന് തെലങ്കാന സംസ്ഥാനം നിലനിൽക്കുന്നത്. എന്നാൽ ഈ നാട്ടിലെ ഭരണ നേതൃത്വം ജനങ്ങൾക്ക് കൊടുത്ത വാക്ക് പാലിച്ചില്ല. എന്‍റെ കുടുംബവും രാജ്യത്തിന് വേണ്ടി ത്യാഗം സഹിച്ചു,' മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്‍റെ ഭരണത്തെ പരാമർശിച്ച് പ്രിയങ്ക പറഞ്ഞു.

തെലങ്കാന സൃഷ്‌ടിക്കുന്നതിൽ അമ്മ സോണിയ ഗാന്ധി വലിയ പങ്കുവഹിച്ചുവെന്നും അത് എളുപ്പമുള്ള തീരുമാനമായിരുന്നില്ലെന്നും പ്രിയങ്ക പ്രസംഗിച്ചു. 'സോണിയ ജി അധികാരത്തെക്കുറിച്ചോ പാർട്ടിയെക്കുറിച്ചോ ചിന്തിച്ചിരുന്നെങ്കിൽ, ഈ തീരുമാനം എടുക്കില്ലായിരുന്നു. സോണിയ ജി നിങ്ങളെയും പ്രത്യേക തെലങ്കാനയ്ക്കുവേണ്ടിയുള്ള നിങ്ങളുടെ പ്രക്ഷോഭത്തെയും കുറിച്ച് ചിന്തിച്ചു. നിങ്ങൾ എന്താണ് ആഗ്രഹിക്കുന്നതെന്ന് അവൾ ശ്രദ്ധിക്കുകയും മനസ്സിലാക്കുകയും ചെയ്‌തു. തുടർന്ന് ഈ തീരുമാനമെടുക്കുകയായിരുന്നു', പ്രിയങ്ക പറഞ്ഞു.

ഭാരതീയ രാഷ്‌ട്ര സമിതി (ബിആർഎസ്) സർക്കാർ നൽകിയ വാഗ്‌ദാനങ്ങൾ പാലിച്ചില്ലെന്നും കർഷകർ ഇന്നും കടക്കെണിയിലാണെന്നും, സർക്കാർ ഈ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള നടപടികൾ ഒന്നും ചെയ്‌തില്ല എന്നും പ്രിയങ്ക കുറ്റപ്പെടുത്തി. 'ഓരോ കുടുംബത്തിനും ഒരു ജോലി നൽകുമെന്ന് കെ ചന്ദ്രശേഖർ റാവു വാഗ്‌ദാനം ചെയ്‌തിരുന്നു. എന്നാൽ അവർക്ക് ജോലി ലഭിച്ചോ? തെലങ്കാനയിൽ 40 ലക്ഷം യുവാക്കൾ തൊഴിലില്ലാത്തവരാണ്. 2018 ൽ കെസിആർ തൊഴിലില്ലായ്‌മ വേതനം 3,000 രൂപ നൽകുമെന്ന് വാഗ്‌ദാനം ചെയ്‌തിരുന്നെങ്കിലും അത് നടപ്പാക്കിയില്ല.

അതേസമയം രണ്ട് ലക്ഷം സർക്കാർ തസ്‌തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ റിക്രൂട്ട്‌മെന്‍റ് ടെസ്റ്റുകളുടെ ചോദ്യപേപ്പറുകൾ ചോർന്നു. എന്നാൽ സർക്കാർ യാതൊരു നടപടിയും എടുത്തില്ല. കഴിഞ്ഞ ഒമ്പത് വർഷമായി സർവകലാശാലകളിൽ നിയമനങ്ങളൊന്നും നടന്നിട്ടില്ല,' പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

തെലങ്കാനയിലെ പാർട്ടി കാര്യങ്ങളുടെ എഐസിസി ചുമതലയുള്ള മണിക്രാവു താക്കറെ, തെലങ്കാന കോൺഗ്രസ് അധ്യക്ഷനും എംപിയുമായ എ രേവന്ത് റെഡ്ഡി എന്നിവരുൾപ്പെടെ മറ്റ് പാർട്ടി നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.