നാഗചൈതന്യയും സാമന്ത റൂത്ത് പ്രഭുവും തമ്മില്‍ വിവാഹമോചനത്തിന് പിന്നില്‍ ബി ആര്‍ എസ് നേതാവ് കെ ടി രാമറാവുവിന് ആരോപണത്തില്‍ മാപ്പ് പറഞ്ഞ് തെലങ്കാന വനം മന്ത്രി കൊണ്ട സുരേഖ. താരങ്ങളോടും അവരുടെ കുടുംബത്തോടും മാപ്പ് പറയുന്നു. എന്നാല്‍ ഭാരത് രാഷ്‌ട്രസമിതി നേതാവായിട്ടുള്ള കെ ടി രാമറാവുനെതിരെ താന്‍ നടത്തിയ ആരോപണങ്ങളില്‍ നിന്ന് പിന്മാറില്ലെന്നും അവര്‍ വ്യക്തമാക്കി.
സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹമോചനത്തില്‍ കെ ടി ആറിന് പങ്കുണ്ടെന്ന പ്രസ്‌താവന ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതോടെ സാമന്തയും നാഗചൈതന്യയും നാഗാര്‍ജുനയും പ്രതികരണവുമായി രംഗത്തെത്തി. സംഭവം വലിയ തോതില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ ഇരുതാരങ്ങള്‍ക്കും പിന്തുണയുമായി സിനിമാ ലോകവും എത്തി.
నా వ్యాఖ్యల ఉద్దేశం మహిళల పట్ల ఒక నాయకుడి చిన్నచూపు ధోరణిని ప్రశ్నించడమే కానీ మీ @Samanthaprabhu2 మనోభావాలను దెబ్బతీయడం కాదు.
— Konda surekha (@iamkondasurekha) October 2, 2024
స్వయం శక్తితో మీరు ఎదిగిన తీరు నాకు కేవలం అభిమానం మాత్రమే కాదు.. ఆదర్శం కూడా..
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
എതിരാളികളെ വിമര്‍ശിക്കാനായി സിനിമാ താരങ്ങളുടെ ജീവിതത്തെ ഉപയോഗിക്കരുത്. സ്വകാര്യതയെ ബഹുമാനിക്കണം. സോഷ്യല്‍ മീഡിയയിലൂടെയാണ് നാഗാര്‍ജുന ഇക്കാര്യം വ്യക്തമാക്കിയത്. ഉത്തരവാദിത്തപ്പെട്ട ഒരു പദവിയിലിരുന്നുകൊണ്ട് നിങ്ങള്‍ നടത്തിയ പ്രതികരണങ്ങളും എന്‍റെ കുടുംബത്തിന് നേരെ നടത്തിയ ആരോപണങ്ങളും തെറ്റാണ്. എത്രയും പെട്ടെന്ന് പ്രസ്‌താവന പിന്‍ വലിക്കണമെന്ന് നാഗാര്‍ജുന നേരത്തെ വ്യക്തമാക്കിയിരുന്നു.