പത്തനംതിട്ട: 56 വർഷം മുന്‍പ് വിമാനാപകടത്തിൽ മരിച്ച മലയാളി സൈനികന്‍ തോമസ് ചെറിയാൻ്റെ സംസ്‌കാര ശുശ്രൂഷ ക്രമീകരണങ്ങൾ നാളെ (ഒക്‌ടോബര്‍ 04) നടക്കും. രാവിലെ 10.30ന് ഭൗതികശരീരം ഇലന്തൂർചന്ത ജങ്ഷനിൽ നിന്ന് സൈനിക അകമ്പടിയോടെ വീട്ടിലേക്ക് കൊണ്ടുപോകും. 12.15ന് ഭവനത്തിൽ സംസ്‌കാര ശുശ്രൂഷയുടെ മൂന്നാം ക്രമം കുരിയാക്കോസ് മാർ ക്‌ളീമിസ് വലിയ മെത്രാപ്പോലീത്തായുടെ കാർമികത്വത്തിൽ നടക്കും.
12:40ന് ഭവനത്തിൽ നിന്ന് കാരൂർ സെൻ്റ് പീറ്റേഴ്‌സ് ഓർത്തഡോക്‌സ് പള്ളിയിലേക്ക് വിലാപയാത്ര ആരംഭിക്കും. 01 മണി മുതൽ 02 മണി വരെ മൃതശരീരം പൊതുദര്‍ശനത്തിന് വയ്‌ക്കും. 02ന് പള്ളിയിൽ സമാപന ശുശ്രൂഷ നടക്കും.
ഇടവക മെത്രാപ്പോലീത്ത ഡോ. എബ്രഹാം മാർ സെറാഫിം കാർമ്മികത്വം വഹിക്കും. ഔദ്യോഗിക ബഹുമതികളോടെ പ്രത്യേകം തയ്യാറാക്കിയ കല്ലറയിൽ സംസ്‌കരിക്കും.
പാർക്കിങ് ക്രമീകരണങ്ങൾ: വാഹനങ്ങൾ കാരൂർ സ്‌കൂളിന് സമീപം ക്രമീകരിച്ചിരിക്കുന്ന ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. മെത്രാപ്പോലീത്തമാർ, സർക്കാർ ഉദ്യോഗസ്ഥർ, മന്ത്രിമാർ, ജില്ലാ ഭരണകൂടം, മാധ്യമ പ്രവർത്തകർ എന്നിവരുടെ വാഹനങ്ങൾ മാത്രം പള്ളി പരിസരത്ത് പാർക്ക് ചെയ്യാം. വിശിഷ്‌ടാതിഥികൾക്കു മാത്രമേ അനുശോചനം അറിയിക്കുവാൻ അവസരമുണ്ടായിരിക്കുകയുള്ളൂ.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പള്ളിക്കുള്ളിൽ വിശിഷ്‌ടാതിഥികൾക്കും കുടുംബാംഗങ്ങൾക്കും വൈദികർക്കും മാത്രമേ നിൽക്കുവാൻ സാധിക്കുകയുള്ളൂ. ബാക്കിയുള്ളവർക്ക് പള്ളി ഓഡിറ്റോറിയത്തിലും പന്തലിലും ശുശ്രൂഷ കാണുന്നതിനുള്ള സൗകര്യം ചെയ്‌തിട്ടുണ്ട്.
Also Read: 'സഹോദരനെ കാത്തിരുന്നത് 56 വർഷം': തോമസിനെ കണ്ടെത്തിയ സൈന്യത്തോട് കടപ്പാടുണ്ടെന്ന് ബന്ധുക്കൾ