മലപ്പുറം: പിആർ വിവാദത്തിൽ ഹിന്ദു പത്രവും മുഖ്യമന്ത്രിയുടെ ഓഫിസും പറയുന്നത് കളവാണെന്ന് പിവി അൻവർ എംഎല്‍എ. മുഖ്യമന്ത്രിയുടെ ചിരി മറുപടിയില്ലാത്തത് കൊണ്ടുള്ള ഒളിച്ചോട്ടമാണെന്നും അദ്ദേഹം. മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പിവി അൻവർ.
ഹിന്ദു പത്രം തിരുത്ത് നല്‍കാൻ എന്തുകൊണ്ട് ഇത്ര സമയം എടുത്തുവെന്നും അദ്ദേഹം ചോദിച്ചു. വിഷയത്തിൽ എന്തുകൊണ്ട് ഹിന്ദു പത്രം ശക്തമായ നിലപാടെടുക്കുന്നില്ലെന്നും അൻവർ ചോദിച്ചു.
കേരളത്തെ കാർന്നു തിന്നുന്ന കാൻസറാണ് രാഷ്ട്രീയത്തിലെ അവിശുദ്ധ കൂട്ടുകെട്ട്. എംവി ഗോവിന്ദനെല്ലാം എന്തുനോക്കി നിൽക്കുകയാണ്. സിപിഐ എഡിജിപിയെ മാറ്റാൻ യാചിക്കുകയാണ്. എന്തുകൊണ്ട് ശക്തമായ നിലപാട് എടുക്കുന്നില്ലെന്നും അൻവർ ചോദിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മുഖ്യമന്ത്രി തള്ളുന്നത് പുതിയ സംഭവം അല്ല. നാട്ടിൽ നടക്കുന്നതൊന്നും മുഖ്യമന്ത്രി അറിയുന്നില്ല. എന്തെങ്കിലും കള്ളത്തരം ഉള്ളവരാണ് ശശിയെ സമീപിക്കുക. പി ശശിയെ കുറിച്ച് 10 സഖാക്കൾ നല്ലത് പറഞ്ഞാൽ എല്ലാം നിർത്താമെന്നും അൻവർ പറഞ്ഞു.
അൻവർ വിഷയത്തിൽ ജലീൽ എടുത്ത നിലപാടിനെകുറിച്ചും അൻവർ പ്രതികരിച്ചു. ജലീലും ഞാനും നല്ല സുഹൃത്തുക്കളാണ്. ഇന്ന് വരുന്ന റിപ്പോർട്ടിൽ നടപടി ഉണ്ടാകും എന്നായിരിക്കും ജലീൽ പ്രതീക്ഷിച്ചിരുന്നത്. കെട്ടിപിടിച്ചു ചായ കുടിച്ചാൽ തീരുന്ന പ്രശ്‌നമെ നമ്മൾ തമ്മിലുള്ളൂവെന്നും അൻവർ പറഞ്ഞു.
Also Read:'പൂരം കലക്കലില്‍ ത്രിതല അന്വേഷണം'; എഡിജിപിയുടെ റിപ്പോർട്ട് സമഗ്രമായിരുന്നില്ലെന്ന് മുഖ്യമന്ത്രി