ETV Bharat / bharat

യു.പിയില്‍ പെൺകുട്ടികൾക്ക് ഇരുചക്ര വാഹനവും സ്‌മാർട്ട്‌ഫോണും, വാഗ്‌ദാനവുമായി കോൺഗ്രസ് - uttarpradesh

ഉത്തർപ്രദേശിലെ വിധവകൾക്ക് പ്രതിമാസം 1000 രൂപ. സ്ത്രീകൾക്ക് ബസ് സർവീസ് സൗജന്യം. മൂന്ന് ഗ്യാസ് സിലിണ്ടറുകൾ സൗജന്യമായി നൽകും.

ന്യൂഡൽഹി  ഉത്തർപ്രദേശ്  നിയമസഭാ തെരഞ്ഞെടുപ്പ്‌  കോൺഗ്രസ്  കോൺഗ്രസ് ജനറൽ സെക്രട്ടറി  പ്രിയങ്ക ഗാന്ധി വാദ്ര  priyanka gandhi vadra  inc  congress  uttarpradesh  assembly election 2022
ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്‌; പെൺകുട്ടികൾക്ക് ഇരുചക്ര വാഹനങ്ങളും സ്‌മാർട്ട്‌ഫോണുകളും, വാഗ്‌ദാനവുമായി കോൺഗ്രസ്
author img

By

Published : Nov 1, 2021, 11:17 AM IST

ന്യൂഡൽഹി: ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞടുപ്പില്‍ വാഗ്ദാന പെരുമഴയുമായി കോണ്‍ഗ്രസ്‌. അധികാരത്തിലെത്തിയാല്‍ പെൺകുട്ടികൾക്ക് ഇരുചക്ര വാഹനങ്ങളും സ്‌മാർട്ട്‌ഫോണുകളും നല്‍കുമെന്ന് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര. 40 ശതമാനം സീറ്റുകളില്‍ സ്ത്രീകളെ മത്സരിപ്പിക്കുമെന്നും പ്രിയങ്ക പറഞ്ഞു. തിങ്കളാഴ്‌ച ട്വിറ്ററിലൂടെയാണ്‌ കോൺഗ്രസ് ജനറൽ സെക്രട്ടറി ഇക്കാര്യം അറിയിച്ചത്‌.

ALSO READ: മുൻ മിസ് കേരള അന്‍സി കബീറും റണ്ണറപ്പ് അഞ്ജനയും കാറപകടത്തിൽ മരിച്ചു

ഉത്തർപ്രദേശിലെ വിധവകൾക്ക് കോൺഗ്രസ് പ്രതിമാസം 1000 രൂപ നൽകും. സ്ത്രീകൾക്ക് ബസ് സർവീസ് സൗജന്യമാക്കും. ഇതുകൂടാതെ മൂന്ന് ഗ്യാസ് സിലിണ്ടറുകൾ സൗജന്യമായി നൽകുമെന്നും സംസ്ഥാനത്തിന് നൽകിയ വാഗ്‌ദാനങ്ങൾ പാലിക്കുമെന്നും പ്രിയങ്ക ട്വീറ്റിൽ പറഞ്ഞു.

ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.