ETV Bharat / bharat

Priyanka Gandhi: 'ബിജെപി സർക്കാരിന് ലക്ഷ്യബോധമില്ല', മധ്യപ്രദേശിലെ പ്രചാരണത്തിന് കർണാടകയിലെ റിപ്പോർട്ട് കാർഡ് കളത്തിലിറക്കി പ്രിയങ്ക - bjp

സംസ്ഥാനത്ത് ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ബിജെപി സർക്കാർ പരാജയപ്പെട്ടെന്നും മൂന്ന് വർഷം നടപ്പാക്കിയത് അഴിമതിയും തൊഴിലില്ലായ്‌മയുമാണെന്ന് മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രിയങ്ക ഗാന്ധി

Priyanka election campaign  ബിജെപി  മധ്യപ്രദേശ് തെരഞ്ഞെടുപ്പ്  പ്രിയങ്ക ഗാന്ധി  കോൺഗ്രസ്  കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി  പ്രിയങ്ക പ്രചാരണം  ശിവരാജ് സിംഗ് ചൗഹാൻ  Priyanka election campaign at Madhya Pradesh  Madhya Pradesh election  congress  bjp  Priyanka Gandhi
പ്രിയങ്ക ഗാന്ധി
author img

By

Published : Jun 12, 2023, 4:32 PM IST

Updated : Jun 12, 2023, 4:43 PM IST

ഭോപ്പാൽ : മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിച്ച് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കർണാടകയിലെ റിപ്പോർട്ട് കാർഡ് അവതരിപ്പിച്ചാണ് പ്രിയങ്ക പ്രചാരണം പൊലിപ്പിച്ചത്. തിങ്കളാഴ്‌ച മധ്യപ്രദേശിലെ ജബൽപൂരിൽ പ്രചരണത്തിന് തുടക്കമിട്ട പ്രിയങ്ക ഗാന്ധി കർഷകർക്കും സ്‌ത്രീകൾക്കും മറ്റ് തൊഴിലാളികൾക്കും കർണാടകയിലെ റിപ്പോർട്ട് കാർഡ് അവതരിപ്പിക്കുകയായിരുന്നു.

അതേസമയം ബിജെപി സർക്കാരിനെ ലക്ഷ്യമിട്ട പ്രിയങ്ക സംസ്ഥാനത്തെ മുന്നോട്ട് നയിക്കുന്നതിൽ ബിജെപി സർക്കാരിന് വ്യക്തമായ ലക്ഷ്യബോധമില്ലെന്ന് വിമർശിച്ചു. ഞാൻ ഇവിടെ വന്നത് കോൺഗ്രസിനായി വോട്ട് ചോദിക്കാനല്ല. പകരം നിങ്ങൾ ഓരോരുത്തരുടെയും കണ്ണും കാതും തുറപ്പിക്കാനാണ്.

ബിജെപി സർക്കാർ പരാജയമാണ് : സംസ്ഥാനത്ത് ജനങ്ങൾക്കാവശ്യമായ സേവനങ്ങളും സൗകര്യങ്ങളും ലഭ്യമാക്കുന്നതിൽ ബിജെപി സർക്കാർ പരാജയപ്പെട്ടു. അതിനാൽ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ഈ സർക്കാരിനെ പരാജയപ്പെടുത്തണമെന്നും തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തിൽ പ്രിയങ്ക ആവശ്യപ്പെട്ടു. മധ്യപ്രദേശിലെ ശിവരാജ് സിംഗ് ചൗഹാന്‍റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെതിരെ ആഞ്ഞടിച്ച പ്രിയങ്ക പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധിക്ഷേപങ്ങളേക്കാൾ വലുതാണ് മുഖ്യമന്ത്രി ശിവരാജ് സിംഗിന്‍റെ അഴിമതികളുടെ പട്ടികയെന്നും ആരോപിച്ചു.

ശിവരാജ് സിംഗ് ചൗഹാന്‍റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്‍റെ 220 ഔദ്യോഗിക ദിവസങ്ങൾക്കിടെ മധ്യപ്രദേശിൽ 225 അഴിമതി കേസുകളാണ് റിപ്പോർട്ട് ചെയ്‌തതെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു. ഗൂഢാലോചനയിലൂടെ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കിയതിന് ശേഷം മൂന്ന് വർഷം കൊണ്ട് ബിജെപി സർക്കാർ ചെയ്‌തത് ഇതൊക്കെയാണ്. കോൺഗ്രസ് സർക്കാരിനെ താഴെയിറക്കി അധികാരത്തിൽ വന്ന ബിജെപി മൂന്ന് വർഷം ഇതിനപ്പുറം എന്താണ് ചെയ്‌തത്.

ആകെ നേട്ടം അഴിമതികളും തൊഴിലില്ലായ്‌മയും : ഒന്നിനുപുറകെ ഒന്നായി ഉയർന്ന അഴിമതികളും തൊഴിലില്ലായ്‌മയും മാത്രമാണ് ബിജെപി സർക്കാരിന്‍റെ ഭരണം കൊണ്ട് ഇതുവരെ ഉണ്ടായത്. കോൺഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലെയും വികസനം സംബന്ധിച്ച് സംസാരിച്ച പ്രിയങ്ക ഗാന്ധി കർണാടക, രാജസ്ഥാൻ, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങൾ മികച്ച ഭരണ സംവിധാനത്തിന്‍റെ ഉദാഹരണങ്ങളാണെന്നും ചൂണ്ടിക്കാട്ടി. അതേസമയം കോൺഗ്രസ് അധികാരത്തിലെത്തിയാൽ പാർട്ടി വാഗ്‌ദാനങ്ങൾ എല്ലാം നടപ്പിലാക്കപ്പെടുമെന്നും മധ്യപ്രദേശിലെ ജനങ്ങൾക്ക് പ്രിയങ്ക ഉറപ്പ് നൽകി.

കർണാടകയിൽ ഞങ്ങൾ അഞ്ച് ഉറപ്പുകൾ വാഗ്‌ദാനം ചെയ്‌തിരുന്നു. അവയെല്ലാം നിറവേറ്റികൊണ്ടിരിക്കുകയായാണ്. കോൺഗ്രസ് സർക്കാർ രാജസ്ഥാനിലും ഹിമാചൽ പ്രദേശിലും നൽകിയ വാഗ്‌ദാനങ്ങളെല്ലാം ഇത്തരത്തിൽ നിറവേറ്റിയിട്ടുണ്ട്. മധ്യപ്രദേശിലും അക്കാര്യത്തിൽ ഒരു വീഴ്‌ചയും സംഭവിക്കില്ലെന്ന് ഉറപ്പ് നൽകുന്നു.

പ്രിയങ്കയുടെ വാഗ്‌ദാനങ്ങൾ: ഓരോ വീട്ടിലേയും സ്‌ത്രീകൾക്ക് മൊത്തം തുകയായി 1500 രൂപ വീതം നൽകും. ഗ്യാസ് സിലിണ്ടറുകളുടെ വില കുറച്ച് 500 രൂപയ്‌ക്ക് ലഭ്യമാക്കും. 100 യൂണിറ്റ് വരെയുള്ള വൈദ്യുതി ബില്ലുകൾ ഒഴിവാക്കുമെന്നും പ്രിയങ്ക വാഗ്‌ദാനം ചെയ്‌തു. അതോടൊപ്പം മതത്തിന്‍റെ പേരിൽ ബിജെപി ജനങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുകയാണെന്ന് പറഞ്ഞ പ്രിയങ്ക മതം എല്ലാവർക്കും പ്രധാനമാണെന്നും എന്നാൽ അത് ഉപയോഗിച്ച് രാഷ്‌ട്രീയം കളിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കൂട്ടിച്ചേർത്തു.

Last Updated : Jun 12, 2023, 4:43 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.