ന്യൂഡൽഹി : ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശത്തേക്ക്. ഫ്രാൻസ്, യുഎഇ അടക്കമുള്ള രാജ്യങ്ങൾ സന്ദർശിക്കുന്നതിനായാണ് മോദിയുടെ യാത്ര. ആദ്യം ഫ്രാൻസിൽ സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി ഇന്ന് രാവിലെയാണ് ഡൽഹിയിൽ നിന്ന് പുറപ്പെട്ടത്.
-
On the 15th, I will be in UAE for an official visit. I shall be holding talks with H.H. Sheikh Mohamed bin Zayed Al Nahyan. I am confident our interactions will add strength to India-UAE friendship and benefit the people of our countries. @MohamedBinZayed
— Narendra Modi (@narendramodi) July 13, 2023 " class="align-text-top noRightClick twitterSection" data="
">On the 15th, I will be in UAE for an official visit. I shall be holding talks with H.H. Sheikh Mohamed bin Zayed Al Nahyan. I am confident our interactions will add strength to India-UAE friendship and benefit the people of our countries. @MohamedBinZayed
— Narendra Modi (@narendramodi) July 13, 2023On the 15th, I will be in UAE for an official visit. I shall be holding talks with H.H. Sheikh Mohamed bin Zayed Al Nahyan. I am confident our interactions will add strength to India-UAE friendship and benefit the people of our countries. @MohamedBinZayed
— Narendra Modi (@narendramodi) July 13, 2023
യാത്ര തിരിക്കും മുൻപ് ഫ്രാൻസ് സന്ദർശനം ഉഭയകക്ഷി പങ്കാളിത്തത്തിന് പുതിയ ഉത്തേജകം നൽകും എന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച മോദി ഫ്രാൻസ് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണുമായി വിപുലമായ ചർച്ചകൾ നടത്താൻ ആഗ്രഹിക്കുന്നതായും അറിയിച്ചിരുന്നു. ഇമ്മാനുവൽ മാക്രോണുമായി നടത്തുന്ന കൂടിക്കാഴ്‌ചയിലൂടെ ഈ പങ്കാളിത്തം അടുത്ത 25 വർഷ കാലത്തേയ്‌ക്ക് മുന്നോട്ട് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നതായായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്‌താവന.
ജൂലൈ 15നാണ് നരേന്ദ്ര മോദി പാരീസിൽ നിന്ന് ഔദ്യോഗിക സന്ദർശനത്തിനായി യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ അബുദാബിയിലേക്ക് പുറപ്പെടുക. അബുദാബി ഭരണാധികാരിയും യുഎഇ പ്രസിഡന്‍റുമായ തന്‍റെ സുഹൃത്ത് ഷെയ്‌ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ കാണാൻ ആഗ്രഹിക്കുന്നതായി പ്രധാനമന്ത്രി യുഎഇ സന്ദർശനത്തെ കുറിച്ച് പരാമർശിച്ചിരുന്നു.
also read : PM Modi Returns to India| അമേരിക്ക, ഈജിപ്‌ത് സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി മോദി ഇന്ത്യയിൽ തിരിച്ചെത്തി
ബാസ്റ്റിൽ ഡേ പരേഡിൽ അതിഥിയാകും : വ്യാപാരം, നിക്ഷേപം, ഊർജം, ഭക്ഷ്യസുരക്ഷ, ശാസ്‌ത്ര സാങ്കേതികവിദ്യ, വിദ്യാഭ്യാസം, ഫിൻടെക്, പ്രതിരോധം, സുരക്ഷ, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിങ്ങനെ വിവിധ മേഖലകളിൽ ഫ്രാൻസും ഇന്ത്യയും ഒരേ പോലെ താല്‍പര്യം പ്രകടിപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന്‍റെ ക്ഷണപ്രകാരമാണ് മോദി ഫ്രാൻസ് സന്ദർശിക്കുന്നത്. തുടർന്ന് ഇന്ത്യൻ സായുധ സേന സംഘം പങ്കെടുക്കുന്ന ജൂലൈ 14 ന് നടക്കുന്ന ബാസ്റ്റിൽ ഡേ പരേഡിൽ പ്രധാനമന്ത്രി അതിഥിയായി പങ്കെടുക്കും.
ഫ്രാൻസ് സന്ദർശന വേളയിൽ രാജ്യത്തിന്‍റെ പ്രധാനമന്ത്രിയെയും ഫ്രാൻസിലെ സെനറ്റിന്‍റെയും നാഷണൽ അസംബ്ലിയുടെയും പ്രസിഡന്‍റുമാരുമായും മോദി കൂടിക്കാഴ്‌ച നടത്തും. തുടർന്ന് ഫ്രാൻസിലെ ഇന്ത്യൻ പ്രവാസികൾ, ഇന്ത്യൻ, ഫ്രഞ്ച് കമ്പനികളുടെ സിഇഒമാർ, ഫ്രഞ്ച് പ്രമുഖ വ്യക്തികൾ എന്നിവരുമായി അദ്ദേഹം പ്രത്യേകം സംവദിക്കും. ജൂലൈ 15 ന് യുഎഇ സന്ദർശിക്കുന്ന പ്രധാനമന്ത്രി പ്രസിഡന്‍റ് ഷെയ്‌ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്‌ച നടത്തും.
പ്രധാനമനന്ത്രിയുടെ അഞ്ചാമത്തെ സന്ദർശനം : 2014ൽ അധികാരമേറ്റതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന അഞ്ചാമത്തെ ഗൾഫ് സന്ദർശനമാണിത്. ഇതിന് മുൻപ് 2022 ജൂൺ, 2019 ഓഗസ്റ്റ്, 2018 ഫെബ്രുവരി, 2015 ഓഗസ്റ്റ് മാസങ്ങളിൽ പ്രധാനമന്ത്രി യുഎഇ സന്ദർശിച്ചിരുന്നു. കഴിഞ്ഞ മാസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ്, ഈജിപ്‌ത് സന്ദർശനങ്ങൾ നടത്തിയത്.