ന്യൂഡല്‍ഹി : ഇസ്‌ലാം മത വിശ്വാസികള്‍ക്ക് ബലിപെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും. ഇന്ത്യയിലും വിദേശത്തുമുള്ള മുഴുവന്‍ മുസ്‌ലിം സഹോദരീ സഹോദരന്മാര്‍ക്കും ഹൃദയം നിറഞ്ഞ ബലിപെരുന്നാള്‍ ആശംസകള്‍ നേരുന്നുവെന്ന് രാഷ്‌ട്രപതി പറഞ്ഞു. ത്യാഗത്തിന്‍റെ ഓര്‍മപ്പെടുത്തല്‍ ദിനം കൂടിയ ബലിപെരുന്നാള്‍ ദിനത്തില്‍ സമൂഹത്തില്‍ പരസ്‌പര സാഹോദര്യവും സൗഹാര്‍ദ്ദവും വളര്‍ത്തിയെടുക്കാന്‍ എല്ലാവരും പ്രതിജ്ഞയെടുക്കണമെന്നും അവര്‍ പെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു.
സംസ്ഥാനത്തെ മുഴുവന്‍ മുസ്‌ലിം മത വിശ്വാസികള്‍ക്കും ഹൃദയം നിറഞ്ഞ ബലിപെരുന്നാള്‍ ആശംസകള്‍ അറിയിക്കുന്നതായി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ട്വിറ്ററില്‍ കുറിച്ചു. ബലിപെരുന്നാളിന്‍റെ സന്തോഷകരമായ ഈ സുദിനത്തില്‍ കേരളത്തിലുള്ളവര്‍ക്കും ലോകമെമ്പാടുമുള്ള മറ്റ് മലയാളികള്‍ക്കും ഹൃദയംഗമമായ ആശംസകള്‍. ത്യാഗത്തെയും സർവ ശക്തനിലുള്ള വിശ്വാസത്തെയും മഹത്വപ്പെടുത്തുന്ന ആഘോഷമാണിത്. സ്‌നേഹം, അനുകമ്പ, ദയ എന്നിവയിലൂടെ നമ്മുടെ സഹോദര്യത്തെയും സാമൂഹിക ഐക്യത്തെയും ശക്തിപ്പെടുത്താന്‍ കഴിയണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
-
Hon'ble Governor Shri Arif Mohammed Khan said: “My heartiest greetings and best wishes to the people of Kerala and other Keralites all over the world on the joyous occasion of Eid-ul-Ad’ha:PRO, Kerala Raj Bhavan (T1/2)#EidMubarak pic.twitter.com/xteJVgzFU7
— Kerala Governor (@KeralaGovernor) June 28, 2023 " class="align-text-top noRightClick twitterSection" data="
">Hon'ble Governor Shri Arif Mohammed Khan said: “My heartiest greetings and best wishes to the people of Kerala and other Keralites all over the world on the joyous occasion of Eid-ul-Ad’ha:PRO, Kerala Raj Bhavan (T1/2)#EidMubarak pic.twitter.com/xteJVgzFU7
— Kerala Governor (@KeralaGovernor) June 28, 2023Hon'ble Governor Shri Arif Mohammed Khan said: “My heartiest greetings and best wishes to the people of Kerala and other Keralites all over the world on the joyous occasion of Eid-ul-Ad’ha:PRO, Kerala Raj Bhavan (T1/2)#EidMubarak pic.twitter.com/xteJVgzFU7
— Kerala Governor (@KeralaGovernor) June 28, 2023
ബലിപെരുന്നാള്‍ ആഘോഷം : മുസ്‌ലിം മതവിശ്വാസികള്‍ക്ക് രണ്ട് ആഘോഷങ്ങളാണുള്ളത്. അതിലൊന്നാണ് ബലിപെരുന്നാള്‍. ബക്രീദ് എന്നും ഈദുല്‍ അദ്‌ഹയെന്നും അറബിയില്‍ ഇത് അറിയപ്പെടുന്നു. പ്രവാചകനായ ഇബ്റാഹീം നബി മകന്‍ ഇസ്‌മായിലിനെ ബലിയറുക്കുന്നതുമായി ബന്ധപ്പെട്ട ത്യാഗ സ്‌മരണയുടെ ഓര്‍മ പുതുക്കലാണ് ബലിപെരുന്നാള്‍ ആഘോഷം.
ഇസ്‌ലാം മതത്തിലെ പ്രധാന കര്‍മങ്ങളിലൊന്നായ ഹജ്ജിന്‍റെ പരിസമാപ്‌തി കൂടിയാണ് ഈ ആഘോഷമെന്നും പറയാം. എല്ലാവിധ വൈവിധ്യങ്ങള്‍ക്കിടയിലും മനുഷ്യ സമൂഹം ഒറ്റക്കെട്ടാണെന്നതാണ് ആഘോഷത്തില്‍ ആശംസകള്‍ നേരുന്നതിന്‍റെ പ്രധാന ഉദ്ദേശം. ഇബ്‌റാഹീം നബിയുടെ ജീവിതത്തെയും കുടുംബത്തെയും ആധാരമാക്കിയുള്ളതാണ് ഹജ്ജും ബലിപെരുന്നാളും.
വിവാഹിതനായ ഏറെ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും മക്കളില്ലാതിരുന്ന ഇബ്‌റാഹീം നബിയ്‌ക്ക് വാര്‍ധക്യത്തോട് അടുത്തപ്പോഴാണ് ഒരു മകന്‍ ജനിച്ചത്. മകനുണ്ടായ സന്തോഷത്തില്‍ കഴിച്ച് കൂട്ടുന്നതിനിടെയാണ് ദൈവത്തില്‍ നിന്നുള്ള വഹ്‌യ് (സന്ദേശം) സ്വപ്‌നത്തിലൂടെ ലഭിച്ചത്. ദൈവ പ്രീതിയ്‌ക്കായ് തന്‍റെ മകന്‍ ഇസ്‌മായിലിനെ ബലിയറുക്കണമെന്നായിരുന്നു ആ സ്വപ്‌നം.
ഇസ്‌മായിലിനെ ബലിയറുക്കണമെന്ന് തന്നോട് ദൈവം ആവശ്യപ്പെട്ടുവെന്ന് ഇബ്‌റാഹീം നബി മകനെ അറിയിച്ചു. എന്നാല്‍ വിശ്വാസിയായ ആ മകന്‍ ദൈവ കല്‍പ്പന സ്വീകരിക്കണമെന്നും അത് നിരസിക്കരുതെന്നും പിതാവിനെ അറിയിച്ചു. ദൈവ കല്‍പ്പന പോലെ തൊട്ടടുത്ത ദിവസം വീട്ടില്‍ നിന്നകലെയുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഇബ്‌റാഹീം നബി മകന്‍ ഇസ്‌മായിലിനെ കൊണ്ടു പോയി.
ദൈവ പ്രീതിക്കായി വേദനയോടെയാണെങ്കിലും മകനെ ബലിയറുക്കാന്‍ ഇബ്‌റാഹീം തീരുമാനിച്ചു. മകനെ പാറയില്‍ കിടത്തി തക്‌ബീര്‍ മുഴക്കി കൊണ്ട് മകന്‍റെ കഴുത്തില്‍ കത്തി വയ്‌ക്കുമ്പോള്‍ ദൈവ ദൂതനായ ജിബ്‌രീല്‍ പ്രത്യക്ഷപ്പെട്ടു. ജിബ്‌രീലിന്‍റെ കൈയില്‍ ഒരു ആടുണ്ടായിരുന്നു.
ദൈവ പ്രീതിക്കായി സ്വന്തം മകനെ ബലിയറുക്കാന്‍ തീരുമാനിച്ച ഇബ്‌റാഹീം നബിയോട് മകന് പകരം ആടിനെ ബലിയറുക്കാന്‍ ജിബ്‌രീല്‍ നിര്‍ദേശിച്ചു. ദൈവ കല്‍പ്പന പ്രകാരം പിന്നീട് ഇബ്‌റാഹീം ആടിനെ ബലിയറുക്കുകയും അതിന്‍റെ മാംസം കുടുംബത്തിലുള്ളവര്‍ക്കും അയല്‍വാസികള്‍ക്കും വിതരണം ചെയ്യുകയുമായിരുന്നു. ഇതിന്‍റെ ഓര്‍മയ്‌ക്കായാണ് ലോകമെമ്പാടുമുള്ള മുസ്‌ലിം മത വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്.