ന്യൂഡൽഹി: ആരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ രാജ്യങ്ങൾ തമ്മിൽ കൂടുതൽ സഹകരണം ആവശ്യമാണെന്ന് കൊവിഡ് മഹാമാരി നമ്മെ പഠിപ്പിച്ചുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ. കൊവിഡുമായി ബന്ധപ്പെട്ട വെർച്വൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കേന്ദ്രീകൃത നിരീക്ഷണവും വികേന്ദ്രീകൃത നടപ്പാക്കൽ സമീപനവും അടിസ്ഥാനമാക്കിയാണ് ഇന്ത്യ മഹാമാരിയെ നേരിടുന്നതെന്ന് ഹർഷ് വർധന്‍ പറഞ്ഞു.
ഇത് ഫലപ്രദമായി നിരീക്ഷിക്കുന്നതിന് ഇന്ത്യ 'കൊവിഡ് വാർ റൂം' സ്ഥാപിക്കണമെന്നും വൈറസിനെതിരായ പോരാട്ടത്തിൽ ഇത് സഹായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കൊവിഡ് ഇന്ത്യ പോർട്ടൽ, ഐസിഎംആർ പോർട്ടൽ, ആർടി പിസിആർ ആപ്പ്, ഫെസിലിറ്റി ആപ്പ്, അരോഗ്യസേതു ആപ്പ്, ഇതിഹാസ് ആപ്പ്, ടെലിമെഡിസിൻ എന്നിവ രാജ്യത്തിന്‍റെ നിർണായക കൊവിഡ് പോരാട്ടത്തിൽ വഹിക്കുന്ന പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു.
മഹാമാരിയിൽ ആരോഗ്യ സേവനങ്ങളുടെ തുടർച്ച ഉറപ്പുവരുത്തുന്നതിനായി രാജ്യവ്യാപകമായി ടെലിമെഡിസിൻ സർവീസായ ഇ-സഞ്ജീവനി ആപ്ളിക്കേഷന്‍ ആരംഭിച്ചു . ഇത് 14 മാസത്തിനുള്ളിൽ ചുരുങ്ങിയത് ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിൽ 5 ദശലക്ഷത്തിലധികം കൺസൾട്ടേഷനുകൾ നടത്തി.വാക്സിനേഷന്‍ അത്യാവശ്യമാണെന്നും ഇത് രോഗ പ്രതിരോധത്തിന് സഹായകമാക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു. ഇന്ത്യയും വിവിധ രാജ്യങ്ങളുമായി ഉഭയകക്ഷി ഇടപെടൽ നടത്തിയിട്ടുണ്ട്. 'വാക്സിൻ മൈത്രി' വഴിയും വാക്സിനേഷന്‍ നൽകുന്നു. കൊവിഡ് പോലെയുള്ള രോഗം തടയാന്‍ ലോകം സജ്ജമാകണമെന്നും ഹർഷ് വർധൻ പറഞ്ഞു.ഇതുവരെ ഇന്ത്യ ഒമാനിലേക്ക് ഒരു ലക്ഷം വാക്സിൻ ഡോസാണ് വിതരണം ചെയ്തത്.
കൂടുതൽ വായിക്കാന്‍: 100 കടന്ന് സംസ്ഥാനത്തെ പ്രതിദിന കൊവിഡ് മരണം, ആശങ്ക