ETV Bharat / bharat

മഹാരാഷ്‌ട്രയിൽ 7 മാസം ഗർഭിണിയായ സഹോദരിയെ കൂട്ടബലാത്സംഗം ചെയ്‌തു; സഹോദരന്മാര്‍ പിടിയില്‍ - Pregnant woman gang raped by her two brothers

ഏഴുമാസം ഗർഭിണിയായ യുവതിയെയാണ് സഹോദരന്മാര്‍ ക്രൂരമായി പീഡിപ്പിച്ചത്

two brothers in Maharashtra  Pregnant woman gang raped  ഗർഭിണിയായ യുവതി  സഹോദരിയായ ഗർഭിണിയെ കൂട്ടബലാത്സംഗം ചെയ്‌തു  മഹാരാഷ്‌ട്ര  7 മാസം ഗർഭിണിയായ സഹോദരിയെ കൂട്ടബലാത്സംഗം ചെയ്‌തു  Pregnant woman gang raped by her two brothers  Pregnant woman gang raped two brothers Maharashtra
crime
author img

By

Published : Aug 12, 2023, 9:44 PM IST

മുംബൈ: മഹാരാഷ്‌ട്രയിൽ സഹോദരന്മാരുടെ കൂട്ടബലാത്സംഗത്തിന് ഇരയായ ഗർഭിണി ഗുരുതരാവസ്ഥയില്‍. ഗഡ്‌ചിരോളിയിലെ കുർഖേദയിലുണ്ടായ സംഭവത്തില്‍ അതിജീവിതയുടെ രണ്ട് സഹോദരന്മാരെ പൊലീസ് പിടികൂടി. ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായ, ഏഴുമാസം ഗർഭിണിയായ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.

ദിവസങ്ങൾക്ക് മുന്‍പാണ് അതിജീവിത സ്വന്തം വീട്ടില്‍ പ്രസവത്തിനായി എത്തിയത്. ഓഗസ്റ്റ് 10ാം തിയതി യുവതിയുടെ മാതാപിതാക്കൾ കൃഷി ആവശ്യങ്ങള്‍ക്കായി പാടത്തുപോയ സമയത്താണ് സംഭവം. യുവതി വീട്ടില്‍ തനിച്ചായപ്പോള്‍ പ്രതികള്‍ അതിക്രമിച്ച് കയറുകയും സഹോദരിയെ മാറിമാറി ബലാത്സംഗം ചെയ്യുകയുമായിരുന്നു. രക്ഷിതാക്കൾ മടങ്ങിയെത്തിയ ശേഷം, സഹോദരന്മാർ ചെയ്‌ത കുറ്റകൃത്യത്തെക്കുറിച്ച് യുവതി മാതാപിതാക്കളെ അറിയിച്ചു. തുടര്‍ന്ന്, രക്ഷിതാക്കൾ ഉടൻ കുർഖേദ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍: മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് സഹോദരങ്ങൾക്കെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇരുവരെയും കോടതിയിൽ ഹാജരാക്കിയ ശേഷം രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടതായി അന്വേഷണ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണങ്ങൾ നടന്നുവരികയാണെന്ന് പൊലീസ് കൂട്ടിച്ചേർത്തു. സംഭവത്തിന് ശേഷം ഏഴ് മാസം ഗർഭിണിയായ യുവതിയുടെ ആരോഗ്യനില വഷളാവുകയായിരുന്നു. ഇതോടെ, യുവതിയെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ ചികിത്സയ്‌ക്ക് പ്രവേശിപ്പിച്ചു.

ഗർഭിണിയെ കൂട്ടബലാത്സംഗം ചെയ്‌തു; പ്രതികള്‍ക്ക് 20 വർഷം തടവ്: ഒരു വർഷം മുന്‍പ് ആന്ധ്രാപ്രദേശിലെ ബപട്‌ല ജില്ലയിൽ ഗർഭിണിയെ കൂട്ടബലാത്സംഗം ചെയ്‌ത കേസിൽ രണ്ടുപേർക്കെതിരെ അടുത്തിടെയാണ് കോടതി ശിക്ഷ വിധിച്ചത്. ഓഗസ്റ്റ് ഒന്‍പതിനാണ് പ്രതികള്‍ക്കെതിരെ 20 വർഷം തടവ് ശിക്ഷ വിധിച്ചത്. കൃഷ്‌ണ ജില്ലയിലെ നാഗയലങ്കയില്‍ വച്ചാണ് സംഭവം.

READ MORE | Gang rape | ഗർഭിണിയെ കൂട്ടബലാത്സംഗം ചെയ്‌ത കേസ് ; പ്രതികൾക്ക് 20 വർഷം തടവുശിക്ഷ

2022ൽ ആന്ധ്രാപ്രദേശിലെ ബപട്‌ല ജില്ലയിലെ റെപ്പല്ലെ റെയിൽവേ പ്ലാറ്റ്‌ഫോമിന് സമീപത്ത് വച്ചാണ് യുവതി പീഡിപ്പിക്കപ്പെട്ടത്. റെപ്പല്ലെ സ്വദേശികളായ പി വിജയ കൃഷ്‌ണ, പി നിഖിൽ എന്നിവരാണ് കേസിലെ പ്രതികൾ. ഗുണ്ടൂർ അഡിഷണൽ ഡിസ്‌ട്രിക്‌ട് ആൻഡ് സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.

സംഭവം ഇങ്ങനെ: കഴിഞ്ഞ വര്‍ഷം ഏപ്രിൽ 30ന് രാത്രി 11.30ന് കൃഷ്‌ണ ജില്ലയിലെ നാഗയലങ്ക ഗ്രാമത്തിലേക്ക് യുവതിയും ഭർത്താവും കൂലിപ്പണിക്കായി പോയിരുന്നു. രാത്രി ഏറെ വൈകിയാണ് ഇവർ റേപ്പല്ലെ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. ഇക്കാരണം കൊണ്ട് തന്നെ അവർ റെയിൽവേ സ്റ്റേഷനിൽ കിടന്നുറങ്ങി. 2022 മെയ് ഒന്നിന് പുലർച്ചെ ഒരു മണിയോടെ പ്രതികൾ യുവതിയേയും ഭർത്താവിനേയും വിളിച്ചുണർത്തി. തുടർന്ന് ഭർത്താവിനെ മർദിച്ച ശേഷം പണം തട്ടിയെടുക്കുകയും യുവതിയെ പീഡനത്തിന് ഇരയാക്കുകയുമായിരുന്നു.

ഇതിനിടെ യുവതിയുടെ ഭർത്താവ് ഇവിടെ നിന്നും രക്ഷപ്പെട്ട് അടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു. എന്നാൽ, പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും പ്രതികൾ സംഭവസ്ഥലത്ത് നിന്നും കടന്നുകളഞ്ഞു. അന്വേഷണത്തിൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതികളെ കണ്ടെത്താൻ കഴിഞ്ഞുവെന്ന് ബപട്‌ല പൊലീസ് സൂപ്രണ്ട് വകുൽ ജിൻഡാൽ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.