ന്യൂഡല്‍ഹി: രാജ്യത്തെ കൽക്കരി പ്രതിസന്ധിയെക്കുറിച്ച് രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര കൽക്കരി-ഖനി മന്ത്രി പ്രലാദ് ജോഷി രംഗത്ത്. വസ്‌തുതകൾ അറിയാതെയാണ് രാഹുൽ സംസാരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
“ഇന്ന് 818 ദശലക്ഷം ടൺ കൽക്കരിയാണ് വിതരണം ചെയ്‌തത്. ആവശ്യാനുസരണം കൽക്കരി, ഊർജ, റെയിൽവേ മന്ത്രാലയങ്ങൾ കൽക്കരി വേഗത്തില്‍ അവശ്യസ്ഥാനത്തെത്തിക്കാൻ പ്രയത്നിക്കുന്നു. വസ്‌തുതകൾ അറിയാതെ അദ്ദേഹം സംസാരിച്ചുകൊണ്ടിരുന്നാൽ, എനിക്ക് അദ്ദേഹത്തെ ഒരു വ്യാജ ജ്യോതിഷി എന്നല്ലാതെ മറ്റൊന്നും വിളിക്കാനില്ല” പ്രലാദ് ജോഷി പറഞ്ഞു.
Also Read ഊര്‍ജ പ്രതിസന്ധി രൂക്ഷം: കല്‍ക്കരിയെത്തിക്കാൻ റെയില്‍വെ