ETV Bharat / bharat

'ഇത്ര നികൃഷ്‌ടമായ സംഭവം നടന്നിട്ടും സിപിഎം മൗനം പാലിക്കുന്നു'; നരബലിയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രകാശ് ജാവദേക്കര്‍

അന്ധവിശ്വാസത്തിന്‍റെ മറവില്‍ മനുഷ്യത്വരഹിതമായ കുറ്റകൃത്യം നടന്നിട്ടും സംസ്ഥാനത്തെ ഇടതുസര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍. പ്രതികള്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കണമെന്ന് ജാവദേക്കര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു

Prakash Javadekar on human sacrifice  Prakash Javadekar on human sacrifice kerala  Prakash Javadekar  human sacrifice kerala  human sacrifice  സിപിഎം  CPM  പ്രകാശ് ജാവദേക്കര്‍  മുതിര്‍ന്ന ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍  ബിജെപി  ഇടത് സര്‍ക്കാര്‍
'ഇത്ര നികൃഷ്‌ടമായ സംഭവം നടന്നിട്ടും സിപിഎം മൗനം പാലിക്കുന്നു'; നരബലിയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രകാശ് ജാവദേക്കര്‍
author img

By

Published : Oct 12, 2022, 3:05 PM IST

തിരുവനന്തപുരം : പത്തനംതിട്ട ഇലന്തൂരിലെ നരബലിയെ അപലപിച്ച് മുതിര്‍ന്ന ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍. സംഭവം കേവലം സ്ത്രീ വിരുദ്ധം മാത്രമല്ല, പിന്നില്‍ ഒരു സിപിഎം പ്രവര്‍ത്തകന്‍ കൂടി ഉള്‍പ്പെട്ടിരിക്കുന്നു എന്നത് പ്രധാനമാണെന്നും ജാവദേക്കര്‍ കുറ്റപ്പെടുത്തി. സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുമ്പോള്‍ ഇടതുസര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും ബിജെപിയുടെ കേരള പ്രഭാരി കൂടിയായ ജാവദേക്കർ ആരോപിച്ചു.

'കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രണ്ട് സ്ത്രീകളുടെ നരബലി ഏറ്റവും നികൃഷ്‌ടമായ ശിലായുഗ കുറ്റകൃത്യമാണ്. ഈ നരബലിയെയും സ്ത്രീകൾക്കെതിരായ ഏറ്റവും ഹീനമായ കുറ്റകൃത്യത്തെയും ബിജെപി അപലപിക്കുന്നു, ഈ സംഭവം ഗുണ്ടായിസമാണ്, ഗുണ്ടായിസത്തെ പ്രോത്സാഹിപ്പിക്കലാണ് ഇടതുസര്‍ക്കാരിന്‍റെ രീതി' - അദ്ദേഹം ആരോപിച്ചു.

ഈ മനുഷ്യത്വരഹിതമായ കുറ്റകൃത്യത്തിൽ സംസ്ഥാനത്തെ മതേതര കക്ഷികൾ എന്ന് വിളിക്കപ്പെടുന്ന പാർട്ടികളും ഗ്രൂപ്പുകളും മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും മുതിർന്ന ബിജെപി നേതാവ് ചോദിച്ചു. പ്രതികൾക്കെതിരെ അടിയന്തര നിയമനടപടി സ്വീകരിക്കണമെന്നും മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.

പത്തനംതിട്ട ഇലന്തൂര്‍ സ്വദേശികളായ ഭഗവല്‍ സിങ്, ഭാര്യ ലൈല, ഏജന്‍റ് മുഹമ്മദ്‌ ഷാഫി എന്നിവരാണ് കേസിലെ പ്രതികൾ. സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകാനാണ് നരബലി നടത്തിയത്. പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.