ETV Bharat / bharat

Court On Prabir Purkayastha's Plea For FIR Copy എഫ്‌ഐആർ പകർപ്പ് ആവശ്യപ്പെട്ട് പ്രബീർ പുർകയസ്‌തയുടെ ഹർജി: ഡൽഹി പൊലീസിന് നോട്ടീസ് അയച്ച് കോടതി - യുഎപിഎ

NewsClick Row പ്രബീർ പുർകയസ്‌തയുടെ കേസിന്‍റെ എഫ്‌ഐആർ കോപ്പി അദ്ദേഹത്തിന് നൽകണമെന്ന് ഡൽഹി പൊലീസിനോട് കോടതി

Newsclick Row  Newsclick  പ്രബീർ പുർകയസ്‌ത  Prabir Purkayastha  ന്യൂസ് ക്ലിക്ക്  Prabir Purkayastha Plea For FIR Copy  എഫ്‌ഐആർ പകർപ്പ് ആവശ്യപ്പെട്ട് പ്രബീർ  UAPA  യുഎപിഎ  Court On Prabir Purkayastha FIR Copy
Court On Prabir Purkayastha's Plea For FIR Copy
author img

By ETV Bharat Kerala Team

Published : Oct 5, 2023, 10:55 AM IST

ന്യൂഡൽഹി : ന്യൂസ് ക്ലിക്ക് സ്ഥാപകൻ പ്രബീർ പുർകയസ്‌തയുടേയും (NewsClick founder Prabir Purkayastha) എച്ച്ആർ മേധാവി അമിത് ചക്രവർത്തിയും കേസിന്‍റെ എഫ്‌ഐആർ പകർപ്പ് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ഡൽഹി പൊലീസിന് (Delhi Police) നോട്ടീസ് അയച്ച് സിറ്റി കോടതി. റിമാൻഡ് ഉത്തരവിന്‍റെയും റിമാൻഡ് അപേക്ഷയുടെയും പകർപ്പ് ഹർജിക്കാർക്ക് നൽകണമെന്ന് കോടതി ഡൽഹി പൊലീസിനോട് ആവശ്യപ്പെട്ടു. കൂടാതെ റിമാൻഡ് കാലയളവിൽ ദിവസവും ഒരു മണിക്കൂർ പ്രബീർ പുർകയസ്‌തയ്‌ക്ക് അദ്ദേഹത്തിന്‍റെ അഭിഭാഷകനെ കാണാനും പാട്യാല ഹൗസ് കോടതി അനുമതി നൽകി.

നാളെയാണ് ഹർജിയിൽ കോടതി വാദം കേൾക്കുക. യുഎപിഎ (UAPA) നിയമപ്രകാരം രജിസ്റ്റർ ചെയ്‌ത കേസിൽ പ്രബീർ പുർകയസ്‌തയേയും അമിത് ചക്രവർത്തിയേയും ഒക്‌ടോബർ മൂന്നിന് അറസ്‌റ്റ് ചെയ്‌ത ഡൽഹി പൊലീസ് ഇന്നലെ(4.10.2023) ചോദ്യം ചെയ്യലിന് ശേഷം ഇരുവരേയും ഏഴ് ദിവസത്തേയ്‌ക്ക് റിമാൻഡിൽ വാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും എഫ്‌ഐആർ പകർപ്പ് (FIR Copy) ആവശ്യപ്പെട്ട് ഹർജി നൽകിയത്.

Also Read : NewsClick founder Prabir Purkayastha Remanded യുഎപിഎ കേസ് : ന്യൂസ് ക്ലിക്ക് സ്ഥാപകൻ പ്രബീർ പുർകയസ്‌തയ റിമാൻഡിൽ

ന്യൂസ് ക്ലിക്ക് ഓഫിസിലും ജീവനക്കാരുടെ വസതികളിലും റെയ്‌ഡ് : ഒക്‌ടോബർ മൂന്നിനാണ് ചൈനയിൽ നിന്നും ധനസഹായം സ്വീകരിച്ചെന്ന ആരോപണത്തെ തുടർന്ന് യുഎപിഎ കേസിൽ ഓൺലൈൻ മാധ്യമ സ്ഥാപനമായ ന്യൂസ് ക്ലിക്കിന്‍റെ (News Click) ഓഫിസിലും ജീവനക്കാരുടെ വീടുകളിലും സ്ഥാപനവുമായി ബന്ധപ്പെട്ട എഴുത്തുകാരുടെ വീടുകളിലും പൊലീസ് റെയ്‌ഡ് നടത്തിയത് (Delhi Police Raid). പരിശോധനയിൽ ജീവനക്കാരുടെ ലാപ്‌ടോപ്പ്, മൊബൈൽ ഫോൺ, പ്രധാനപ്പെട്ട പല രേഖകൾ എന്നിവ പൊലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു.

എന്നാൽ കേസിൽ എഫ്‌ഐആറിന്‍റെ പകർപ്പ് തങ്ങൾക്ക് നൽകിയിട്ടില്ലെന്നും അല്ലാത്ത പക്ഷം കേസിന്‍റെ വിശദാംശങ്ങൾ പുറത്തുവിടണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. സംശയാസ്‌പദമായ 46 പേരെയാണ് കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്‌തത്. അതേസമയം, അമിത് ചക്രവർത്തിക്കാവശ്യമായ (Amit Chakravarty) വൈദ്യസഹായം ലഭ്യമാക്കുന്നതുമായി ബന്ധപ്പട്ട അപേക്ഷയിലും കോടതി പൊലീസിന് നോട്ടീസ് നൽകിയിട്ടുണ്ട്.

Also Read : News Click Delhi Police Raid ചൈനീസ് ഫണ്ട് ആരോപണം, ഡല്‍ഹിയില്‍ വൻ റെയ്‌ഡ്

ന്യൂസ് ക്ലിക്കിനെതിരായ കേസ് : യുഎസ്‌ കോടീശ്വരനായ നെവീൽ റോയ് സിംഗമാണ് ന്യൂസ് ക്ലിക്കിന് ധനസഹായം നൽകുന്നതെന്നും ഇന്ത്യയുടെ പ്രതിച്ഛായ തകർക്കാനും ചൈനയുടെ അജണ്ടകൾ നടപ്പാക്കാനും വേണ്ടിയാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്നുമാണ് കേസിൽ പൊലീസിന്‍റെ കണ്ടെത്തൽ. ഇതിന്‍റെ അടിസ്ഥാനത്തിൽ 2021 ൽ ഡൽഹി പൊലീസിന്‍റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം കേസിൽ അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടർന്ന് ന്യൂസ് ക്ലിക്കിന്‍റെ എക്‌സ് ഹാൻഡിലും പൊലീസ് സസ്‌പെൻഡ് ചെയ്‌തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.