'ബാഹുബലി'യിലൂടെ രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ച താരം പ്രഭാസിന്‍റെ (Prabhas) പുതിയ ചിത്രം 'സലാറി'നായുള്ള കാത്തിരിപ്പിലാണ് നാളേറെയായി ആരാധകര്‍. പ്രഖ്യാപനം മുതല്‍ മാധ്യമശ്രദ്ധ നേടിയ ചിത്രം റിലീസിനോടടുക്കുകയാണ്. ഡിസംബര്‍ 22 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക (Salaar Part 1 Ceasefire Release). റിലീസിനോടടുക്കുമ്പോള്‍ 'സലാര്‍' വാര്‍ത്തകളിലും ഇടംപിടിക്കുകയാണ്.
-
#Salaar Censored "A"
— Karthik Ravivarma (@Karthikravivarm) December 9, 2023 " class="align-text-top noRightClick twitterSection" data="
Runtime 2hrs 55mins pic.twitter.com/tibmh41hU5
">#Salaar Censored "A"
— Karthik Ravivarma (@Karthikravivarm) December 9, 2023
Runtime 2hrs 55mins pic.twitter.com/tibmh41hU5#Salaar Censored "A"
— Karthik Ravivarma (@Karthikravivarm) December 9, 2023
Runtime 2hrs 55mins pic.twitter.com/tibmh41hU5
ഇപ്പോഴിതാ 'സലാര്‍ ഭാഗം 1 - സീസ്‌ഫയറി'ന്‍റെ (Salaar Part 1 Ceasefire censored) സെന്‍സറിംഗ് സംബന്ധിച്ച വിവരമാണ് പുറത്തു വരുന്നത്. 'സലാറിന്‍റെ' സെന്‍സറിംഗ് പൂര്‍ത്തിയായിരിക്കുകയാണ്. എ സര്‍ട്ടിഫിക്കേറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത് (Salaar gets A certificate). രണ്ട് മണിക്കൂറും 55 മിനിറ്റുമാണ് സിനിമയുടെ ദൈര്‍ഘ്യം എന്നും റിപ്പോര്‍ട്ടുണ്ട്.
അതേസമയം ആക്ഷന്‍ ത്രില്ലറായ 'സലാറിന്' എ സര്‍ട്ടിഫിക്കേറ്റ് ലഭിച്ചതിനെ കുറിച്ചുള്ള ചര്‍ച്ചകളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍. 'സലാറില്‍' രക്തച്ചൊരിച്ചിലുകള്‍ ഉള്ള നിരവധി രംഗങ്ങള്‍ ഉള്ളതു കൊണ്ടാകാം സിനിമയ്‌ക്ക് എ സര്‍ട്ടിഫിക്കേറ്റ് ലഭിച്ചത് എന്നാണ് പ്രേക്ഷകരുടെ വാദം.
സെന്‍സറിംഗിനൊപ്പം മറ്റൊരു റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. 'സലാറിന്‍റെ' രണ്ടാമത്തെ ട്രെയിലര്‍ (Salaar second trailer release) അടുത്ത ആഴ്‌ചയില്‍ റിലീസ് ചെയ്യുമെന്നാണ് വിവരം. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.
'സലാറി'ന്‍റെ അഡ്വാന്‍സ് ബുക്കിംഗ് (Salaar Advance Booking) ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. രാജ്യത്തിനകത്തും പുറത്തുമായി അഡ്വാന്‍സ് ബുക്കിംഗിലൂടെ മികച്ച നേട്ടമാണ് ചിത്രം കൊയ്‌തിരിക്കുന്നത്. യുഎസ്സില്‍ മാത്രം 18,000 ടിക്കറ്റുകള്‍ വിറ്റഴിച്ച് നാല് കോടിക്കടുത്ത് കലക്ഷന്‍ നേടിയിരിക്കുകയാണ് 'സലാര്‍' (Salaar US Advance Booking). സമാനമായി അഡ്വാന്‍സ് ബുക്കിംഗിലൂടെ ഇന്ത്യയിലും ചിത്രം മികച്ച കലക്ഷന്‍ നേടുമെന്നാണ് സൂചന.
Also Read: ട്രെന്‍റിംഗിൽ ഒന്നാമൻ; യൂട്യൂബിൽ 'സലാർ' തരംഗം അവസാനിക്കുന്നില്ല
കേരളത്തിലും ചിത്രത്തിന് മികച്ച കലക്ഷന്‍ ലഭിക്കുമെന്നാണ് കണക്കുക്കൂട്ടല്‍ (Salaar Advance Booking in Kerala). അതിന് പ്രധാന ഘടകം, പൃഥ്വിരാജിന്‍റെ സ്‌ക്രീന്‍ പ്രെസന്‍സാണ്. 'സലാറില്‍' വരധരാജ മന്നാര്‍ എന്ന ശക്തമായ കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. രണ്ട് ഉറ്റ സുഹൃത്തുക്കളുടെ സൗഹൃദമാണ് സലാര്‍ പറയുന്നത്. വരധരാജിന്‍റെ ബാല്യകാല സുഹൃത്ത് ദേവ് എന്ന നായക കഥാപാത്രത്തെ പ്രഭാസും അവതരിപ്പിക്കും.
പ്രഭാസ്, പൃഥ്വിരാജ് എന്നിവരെ കൂടാതെ ശ്രുതി ഹാസൻ, ജഗപതി ബാബു, ഈശ്വരി റാവു, ശ്രിയ റെഡ്ഡി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രവി ബസ്രൂർ ആണ് സിനിമയുടെ സംഗീതം. ഭുവൻ ഗൗഡ ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്നു, കെജിഎഫ് ചാപ്‌റ്റര്‍ 2 എഡിറ്റര്‍ ഉജ്വൽ കുൽക്കർണി ആണ് സിനിമയുടെ എഡിറ്റിംഗ്.
ഹോംബാലെ ഫിലിംസിന്‍റെ ബാനറില്‍ വിജയ് കിരഗണ്ടൂര്‍ ആണ് നിര്‍മാണം. പൃഥ്വിരാജ് പ്രോഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്.
Also Read: പ്രഭാസ് ആരാധകനാണോ? എങ്കിൽ 'സലാർ' ടീം നിങ്ങൾക്കായി ഒരു സർപ്രൈസ് ഒരുക്കിയിട്ടുണ്ട്