'ആദിപുരുഷി'നായുള്ള ആകാംക്ഷ ജനിപ്പിച്ചുകൊണ്ട്, സിനിമയുടെ പുതിയ അപ്‌ഡേറ്റുമായി തെലുഗു സൂപ്പർസ്‌റ്റാര്‍ പ്രഭാസ് സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ്. 'ആദിപുരുഷി'ലെ 'ജയ് ശ്രീറാം' എന്ന ഗാനത്തിന്‍റെ ലിറിക്കൽ മോഷൻ പോസ്‌റ്റര്‍ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് താരം. മലയാളം, തമിഴ്, കന്നട എന്നീ മൂന്ന് ഭാഷകളിലായാണ് 'ജയ് ശ്രീറാം' ലിറിക്കല്‍ മോഷന്‍ പോസ്‌റ്റര്‍ അണിയറപ്രവർത്തകർ പുറത്തുവിട്ടത്.
മോഷന്‍ പോസ്‌റ്ററിനൊപ്പം ഒരു കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്. 'നിങ്ങൾക്ക് ചാര്‍ ധാം (തീര്‍ഥാടന കേന്ദ്രം) സന്ദർശിക്കാൻ കഴിയില്ലെങ്കിൽ, പ്രഭു ശ്രീരാമന്‍റെ നാമം ജപിച്ചാൽ മതി. ജയ് ശ്രീ റാം'. മലയാളം, തമിഴ്, കന്നട എന്നീ ഭാഷകളിലുള്ള ജയ് ശ്രീറാം ലിറിക്കല്‍ മോഷന്‍ പോസ്‌റ്ററുകള്‍ പുറത്ത്' - പ്രഭാസ് കുറിച്ചു.
പോസ്‌റ്റ് പങ്കുവച്ചതിന് പിന്നാലെ ജയ് ശ്രീ റാമിന്‍റെ മുഴുവന്‍ ഗാനത്തിനായി അപേക്ഷിച്ച് നിരവധി ആരാധകര്‍ അദ്ദേഹത്തിന്‍റെ കമന്‍റ് ബോക്‌സില്‍ എത്തി. പോസ്‌റ്റിന് താഴെ ചുവന്ന ഹാര്‍ട്ട് ഇമോജികളും ഫയര്‍ ഇമോജികളുമായും നിരവധി പേര്‍ ഒഴുകിയെത്തി. ജയ് ശ്രീറാം ലിറിക്കൽ മോഷൻ പോസ്‌റ്റര്‍ ആരാധകര്‍ക്ക് ഇഷ്‌ടമായി. 'മുഴുവന്‍ വീഡിയോയ്ക്കായി കാത്തിരിക്കുന്നു' - ഒരു ആരാധകന്‍ കുറിച്ചു. 'ജൂണ്‍ 16നായി കാത്തിരിക്കുന്നു' - മറ്റൊരാള്‍ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="
">
നേരത്തെ പുറത്തിറങ്ങിയ 'ആദിപുരുഷ്' ടീസറിന് വിമര്‍ശനങ്ങളുടെ കൂരമ്പുകളാണ് ഉയര്‍ന്നതെങ്കില്‍ ലിറിക്കല്‍ മോഷന്‍ പോസ്‌റ്ററിന് ലഭിച്ച പ്രശംസകളും അഭിനന്ദനപ്രവാഹവും ആരാധകരില്‍ സിനിമയോടുള്ള പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. ടീസര്‍ റിലീസോടെ 'ആദിപുരുഷി'നെതിരെ ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ ഉയര്‍ന്നിരുന്നു.
ടീസറില്‍ ഹിന്ദു ദേവതകളെ അപാകതകളോടെ ചിത്രീകരിച്ചതും വിഷ്വൽ ഇഫക്റ്റുകളുടെ നിലവാരം കുറഞ്ഞതുമാണ് വിവാദത്തിന് കാരണമായത്. ടീസറില്‍ താടിയും മുഖവും വെട്ടിച്ച് കളിക്കുന്ന, സെയ്‌ഫ് അലി ഖാന്‍ അവതരിപ്പിച്ച (രാക്ഷസ രാജാവ്) കഥാപാത്രത്തിനെതിരെയും ട്രോളുകളും ആക്ഷേപവും ഉയര്‍ന്നിരുന്നു. എന്നാല്‍ ജയ് ശ്രീ റാം ലിറിക്കല്‍ മോഷന്‍ പോസ്‌റ്റര്‍ റിലീസോടെ സിനിമയ്‌ക്കെതിരെയുള്ള നെഗറ്റീവ് ഇമേജുകള്‍ മാറിക്കിട്ടിയെന്നാണ് അണിയറക്കാരുടെ പക്ഷം.
ഓം റൗട്ട് സംവിധാനം ചെയ്യുന്ന 'ആദിപുരുഷ്' വേള്‍ഡ് പ്രീമിയറിനൊരുങ്ങുകയാണ്. തിയേറ്റര്‍ റിലീസിന് മുന്നോടിയായി ചിത്രം 2023ലെ ട്രൈബെക്ക ചലച്ചിത്ര മേളയില്‍ പ്രദര്‍ശനത്തിനെത്തും. പ്രഭാസ്, കൃതി സനോണ്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'ആദിപുരുഷ്' ജൂണ്‍ ഏഴ് മുതല്‍ 18 വരെ ന്യൂയോര്‍ക്കില്‍ നടക്കുന്ന ചലച്ചിത്ര മേളയില്‍ 'എസ്‌കേപ്പ് ഫ്രം ട്രൈബെക്ക' വിഭാഗത്തിലാണ് പ്രദര്‍ശിപ്പിക്കുക. മേളയില്‍ ത്രീ ഡീ ഫോര്‍മാറ്റിലാകും ചിത്രം പ്രദര്‍ശിപ്പിക്കുക. ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ ജൂൺ 16 ന് റിലീസിനെത്തുന്ന ചിത്രം ജൂണ്‍ 13നാണ് ട്രൈബെക്ക ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.
തന്‍റെ ഭാര്യയെ പത്ത് തലകളുള്ള അസുരന്‍റെ അധീശത്വത്തിൽ നിന്ന് രക്ഷിക്കാനുള്ള ദൗത്യത്തിൽ ഏർപ്പെടുന്ന രാജകുമാരന്‍റെ കഥയാണ് 'ആദിപുരുഷ്'. പ്രഭാസ്, കൃതി സനോൺ എന്നിവരെ കൂടാതെ സെയ്‌ഫ് അലി ഖാന്‍, സണ്ണി സിംഗ് എന്നിവരും സുപ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
Also Read: റിലീസിന് മുമ്പ് വേള്‍ഡ് പ്രീമിയറില്‍; 'ആദിപുരുഷ്' ട്രൈബെക്ക ഫിലിം ഫെസ്‌റ്റിവലില്‍ പ്രദര്‍ശിപ്പിക്കും
ഭൂഷൺ കുമാർ, കൃഷൻ കുമാർ, ഓം റൗട്ട്, പ്രസാദ് സുതാർ, രാജേഷ് നായർ എന്നിവർ ചേർന്നാണ് സിനിമയുടെ നിര്‍മാണം. ഓം റൗട്ടും മനോജ് മുൻതാഷിർ ശുക്ലയും ചേർന്ന് എഴുതിയ ആക്ഷൻ ഡ്രാമയുടെ ദൈര്‍ഘ്യം 174 മിനിറ്റാണ്. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലാണ് റിലീസിനെത്തുന്നത്.