പ്രേക്ഷകര്‍ നാളേറെയായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് 'പ്രോജക്‌ട് കെ' (Project K). പ്രഭാസ് (Prabhas) നായകനായി എത്തുന്ന ചിത്രം റിലീസിനോടടുക്കുകയാണ്. കഴിഞ്ഞ ദിവസം 'പ്രോജക്‌ട് കെ'യില്‍ നിന്നുള്ള പ്രഭാസിന്‍റെ ഫസ്‌റ്റ് ലുക്ക് (Prabhas First Look) നിര്‍മാതാക്കള്‍ പുറത്തുവിട്ടിരുന്നു.
ഫസ്‌റ്റ് ലുക്ക് പുറത്തു വന്നതിന് പിന്നാലെ താരത്തിനെതിരെയും ചിത്രത്തിനെതിരെയും വിമര്‍ശനങ്ങളും ഉയര്‍ന്നു. പ്രഭാസിന്‍റെ ഫസ്‌റ്റ് ലുക്കിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ വിമര്‍ശനങ്ങളും ട്രോളുകളുമാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
'പ്രോജക്‌ട് കെ' വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമായിട്ട് കൂടി ഫോട്ടോഷോപ്പ് ഉപയോഗിച്ച് നിലവാരം കുറഞ്ഞ പോസ്‌റ്ററാണ് നിര്‍മാതാക്കള്‍ പുറത്തിറക്കിയിരിക്കുന്നത് എന്നായിരുന്നു ആരോപണം. കോടികള്‍ മുടക്കിയ സിനിമ എന്ന് പറഞ്ഞ് പ്രേക്ഷകരെ പറ്റിക്കുകയാണോ എന്നും ആളുകള്‍ ചോദിക്കുന്നു.
പോസ്‌റ്ററിലെ പ്രഭാസിന്‍റെ ഗെറ്റപ്പ് കണ്ട്, 'ആദിപുരുഷ് 2' ആണോ ഇതെന്നും ആളുകള്‍ ട്രോളുന്നുണ്ട്. അയണ്‍മാന്‍ പോലുള്ള ഹോളിവുഡ് സിനിമകളുടെ പോസ്‌റ്റര്‍ അതുപോലെ കോപ്പി അടിച്ചെന്നും ഒരു കൂട്ടര്‍ അഭിപ്രായപ്പെടുന്നു. 'അയൺ മാൻ തന്‍റെ ടൈം മെഷീൻ ഉപയോഗിച്ച് ഭാവിയിലേക്ക് യാത്ര ചെയ്യുകയും പകർത്തുകയും ചെയ്‌തു. അതാണ് പ്രഭാസിന്‍റെ ഈ ലുക്ക്' -എന്നാണ് ഒരാള്‍ കമന്‍റ് ചെയ്‌തിരിക്കുന്നത്. ഇന്ത്യൻ സിനിമയുടെ അയണ്‍ മാന്‍ എന്നാണ് മറ്റൊരാള്‍ കുറിച്ചിരിക്കുന്നത്.
Also Read: എന്താണ് പ്രോജക് കെ? ആ സര്‍പ്രൈസ് എത്തി; കൗതുകം ഉണര്‍ത്തി 7 സെക്കന്‍ഡുള്ള വീഡിയോ
അതേസമയം പ്രഭാസിന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ 'ആദിപുരുഷും' ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ആദിപുരുഷിലെ പ്രഭാസിന്‍റെ ലുക്ക് വിഎഫ്‌എക്‌സ് ഉപയോഗിച്ച് ചെയ്‌തതാണെന്നും വിമര്‍ശിക്കപ്പെട്ടിരുന്നു. ഇതിനിടെയാണ് പ്രഭാസിന്‍റെ പുതിയ സിനിമയായ 'പ്രോജക്‌ട് കെ'യുടെ ഫസ്‌റ്റ് ലുക്ക് പുറത്തിറങ്ങിയതും അതിന് പിന്നാലെ ആരാധകരുടെ വിമര്‍ശനങ്ങള്‍ പെരുമഴയായി എത്തിയതും.
'നായകൻ ഉയരുന്നു. ഇപ്പോൾ മുതൽ ഗെയിം മാറുന്നു. ഇത് പ്രോജക്‌ട് കെയില്‍ നിന്നുള്ള റിബൽ സ്‌റ്റാർ പ്രഭാസ് ആണ്. ജൂലൈ 20ന് (യുഎസ്എ), ജൂലൈ 21ന് (ഇന്ത്യ) എന്നീ തിയതികളിലാണ് ട്രെയിലര്‍ റിലീസ് ചെയ്യുക' -ഇപ്രകാരം കുറിച്ച് കൊണ്ട് വൈജയന്തി മൂവീസ് പ്രഭാസിന്‍റെ ഫസ്‌റ്റ് ലുക്ക് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
എന്നാല്‍ 'പ്രോജക്‌ട് കെ'യുടെ ആദ്യ പ്രൊമോ വീഡിയോ റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍. ഇന്നാണ് (ജൂലൈ 20ന്) 'പ്രോജക്‌ട് കെ'യുടെ ആദ്യ പ്രൊമോ വീഡിയോ റിലീസ് ചെയ്യുക. സാന്‍ ഡിയാഗോ കോമിക് കോണ്‍ 2023ല്‍ വച്ചാകും റിലീസ്. ഇതോടെ സാന്‍ ഡിയാഗോ കോമിക് കോണില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ ചിത്രമെന്ന ചരിത്ര നേട്ടവും 'പ്രോജക്‌ട് കെ' സ്വന്തമാക്കി.
സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ പെടുന്ന സിനിമയുടെ സംവിധാനം നാഗ് അശ്വിന്‍ ആണ്. വൈജയന്തി മൂവീസിന്‍റെ ബാനറില്‍ അശ്വിനി ധത്ത് ആണ് ചിത്രത്തിന്‍റെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത്. സംക്രാന്തി റിലീസായി 2024 ജനുവരി 12ന് 'പ്രോജക്‌ട് കെ' തിയേറ്ററുകളില്‍ എത്തും.
Also Read: ഗംഭീര ലുക്കില്‍ പ്രഭാസ്, ട്രെയിലര്‍ ലോഞ്ചിന് മുമ്പ് പ്രൊജക്‌ട് കെയിലെ ഫസ്‌റ്റ് ലുക്ക് പുറത്ത്