പുതുച്ചേരി: പുതുതായി 38 പേര്‍ക്ക് കൂടി പുതുച്ചേരിയില്‍ കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ പുതുച്ചേരിയില്‍ ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 37,550 ആയി. കഴിഞ്ഞ ദിവസം ഒരാള്‍ കൂടി മരിച്ചതോടെ പുതുച്ചേരിയിലെ മരണ നിരക്ക് 621 ആയി ഉയര്‍ന്നു. 3393 പേരില്‍ നടത്തിയ പരിശോധനയിലാണ് 38 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് ഡയറക്‌ടര്‍ എസ് മോഹന്‍ കുമാര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം 47 പേര്‍ രോഗവിമുക്തി നേടി. 4.37 ലക്ഷം സാമ്പിളുകളാണ് പുതുച്ചേരിയില്‍ ഇതുവരെ പരിശോധിച്ചത്. നിലവില്‍ 296 പേരാണ് പുതുച്ചേരിയില്‍ ചികില്‍സയില്‍ കഴിയുന്നത്. ഇതുവരെ 36,633 പേര്‍ രോഗവിമുക്തി നേടി.