ഈസ്റ്റ് ഗോദാവരി (ആന്ധ്രാപ്രദേശ്): ഈസ്റ്റ് ഗോദാവരിയിലെ ഗംഗാവരത്ത് രാമ ക്ഷേത്രം അനധികൃതമായി കൈവശപ്പെടുത്തി ക്രിസ്ത്യന്‍ പ്രാര്‍ഥന യോഗം സംഘടിപ്പിച്ചെന്ന ബിജെപിയുടെ വാദം തള്ളി ഈസ്റ്റ് ഗോദാവരി പൊലീസ്. രാമ ക്ഷേത്രത്തിനകത്ത് വച്ച് ക്രിസ്‌ത്യന്‍ പ്രാര്‍ഥന യോഗം സംഘടിപ്പിച്ചതായി നിരവധി ബിജെപി നേതാക്കള്‍ ആരോപിച്ചിരുന്നു. പ്രാർഥന യോഗത്തിന്‍റെ വീഡിയോയും ഇത് സംബന്ധിച്ച വ്യാജ വാര്‍ത്തയും ബിജെപി നേതാക്കള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.
എന്നാല്‍ പൂട്ടിക്കിടക്കുന്ന രാമ ക്ഷേത്രത്തിന് സമീപത്ത് വച്ചാണ് പ്രാർഥന യോഗം നടന്നതെന്നും യോഗം സംഘടിപ്പിച്ച സ്ത്രീയും മകനും തമ്മിലുള്ള തർക്കത്തെ വര്‍ഗീയ വിഷയമാക്കി തെറ്റായി വളച്ചൊടിയ്ക്കുകയാണെന്നും ഈസ്റ്റ് ഗോദാവരി പൊലീസ് സൂപ്രണ്ട് എം രവീന്ദ്രനാഥ് ബാബു വ്യക്തമാക്കി. മംഗയമ്മ എന്ന് പേരുള്ള സ്ത്രീ രാമ ക്ഷേത്രത്തിനോട് ചേർന്നുള്ള ഇവരുടെ വീടിന് മുന്നിലുള്ള റോഡിൽ ക്രിസ്ത്യൻ പ്രാർഥന യോഗങ്ങൾ സംഘടിപ്പിയ്ക്കാറുണ്ട്. ക്ഷേത്രത്തിൽ ദിവസവും പൂജകൾ നടക്കുന്നുണ്ടെന്നും ഗ്രാമത്തിലെ രണ്ട് സമുദായങ്ങൾ തമ്മിൽ സൗഹാര്‍ദപരമായ ബന്ധമാണെന്നും പൊലീസ് പറഞ്ഞു.
-
There's no place for Hindus in Andhra Pradesh.
— Vishnu Vardhan Reddy (@SVishnuReddy) April 1, 2022 " class="align-text-top noRightClick twitterSection" data="
A pastor illegally occupied a Ram temple in Gangavaram & conducting Christian Prayer in it. This is happening due to the appeasement politics of @YSRCParty govt.
We demand strict action against the culprits. pic.twitter.com/Ji52uNxYvm
">There's no place for Hindus in Andhra Pradesh.
— Vishnu Vardhan Reddy (@SVishnuReddy) April 1, 2022
A pastor illegally occupied a Ram temple in Gangavaram & conducting Christian Prayer in it. This is happening due to the appeasement politics of @YSRCParty govt.
We demand strict action against the culprits. pic.twitter.com/Ji52uNxYvmThere's no place for Hindus in Andhra Pradesh.
— Vishnu Vardhan Reddy (@SVishnuReddy) April 1, 2022
A pastor illegally occupied a Ram temple in Gangavaram & conducting Christian Prayer in it. This is happening due to the appeasement politics of @YSRCParty govt.
We demand strict action against the culprits. pic.twitter.com/Ji52uNxYvm
പ്രചരിപ്പിച്ചത് വ്യാജ വാർത്ത: മാർച്ച് 30ന് മംഗയമ്മയുടെ മൂത്തമകൻ ശ്രീനിവാസ്, പ്രാർഥന യോഗങ്ങൾക്കായി വൻതുക ചെലവഴിയ്ക്കുന്നുവെന്ന് പറഞ്ഞ് അമ്മയോട് വഴക്കിട്ടു. തുടര്‍ന്ന് പൊലീസ് എത്തി ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. ശ്രീനിവാസിന്‍റെ ബന്ധുവായ വെങ്കട രമണ, യോഗം തടയാൻ ശ്രമിച്ചതിന് ശ്രീനിവാസിനെതിരെ കേസെടുത്തുവെന്നുമുള്‍പ്പെടെയുള്ള തെറ്റായ വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയായിരുന്നു.
-
District Police Office, Kakinada,
— East Godavari Police, Andhra Pradesh (@EGPOLICEAP) April 1, 2022 " class="align-text-top noRightClick twitterSection" data="
Dt.01.04.2022.
A false news has been circulating in the social media that in Ramalayam of K.Gangavaram village of Pamarru police station limits, of East Godavari Dt. that Preachings of Jesus Christ were held.(1/6) @dgpapofficial@APPOLICE100 pic.twitter.com/AxFH65VJpZ
">District Police Office, Kakinada,
— East Godavari Police, Andhra Pradesh (@EGPOLICEAP) April 1, 2022
Dt.01.04.2022.
A false news has been circulating in the social media that in Ramalayam of K.Gangavaram village of Pamarru police station limits, of East Godavari Dt. that Preachings of Jesus Christ were held.(1/6) @dgpapofficial@APPOLICE100 pic.twitter.com/AxFH65VJpZDistrict Police Office, Kakinada,
— East Godavari Police, Andhra Pradesh (@EGPOLICEAP) April 1, 2022
Dt.01.04.2022.
A false news has been circulating in the social media that in Ramalayam of K.Gangavaram village of Pamarru police station limits, of East Godavari Dt. that Preachings of Jesus Christ were held.(1/6) @dgpapofficial@APPOLICE100 pic.twitter.com/AxFH65VJpZ
മതവികാരം വ്രണപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഇയാള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ആര്‍ക്കെതിരെയും കേസെടുത്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. ആന്ധ്രപ്രദേശിലെ ക്രിസ്ത്യൻ മിഷനറിമാർ രാമ ക്ഷേത്രം കൈയ്യടക്കി പ്രാർഥന നടത്തുന്നുവെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി വിഷ്‌ണു വർധൻ റെഡ്ഡിഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
Also read: വീഡിയോ: ബംഗാളില്‍ കടത്താന്‍ ശ്രമിച്ച കംഗാരുക്കള്‍ക്ക് രക്ഷകരായി വനപാലകര്‍