ബെംഗളൂരു: ലിംഗനിർണ്ണയ പരിശോധന നടത്തി പെൺ ഭ്രൂണങ്ങൾക്കായി ഗർഭഛിദ്രം നടത്തുന്ന വൻ റാക്കറ്റ് സംഘം ബെംഗളൂരുവിൽ പൊലീസിന്‍റെ പിടിയിൽ. കേസുമായി ബന്ധപ്പെട്ട് നാല് പേരെയാണ് അറസ്‌റ്റ് ചെയ്‌തത്. പ്രതികളായ ശിവലിംഗഗൗഡ, നയൻ കുമാർ, നവീൻ കുമാർ, വീരേഷ് എന്നിവർ ആൽംഹൗസിൽ നിന്ന് ലിംഗനിർണയ റാക്കറ്റ് നടത്തിവരികയായിരുന്നു.
റാക്കറ്റ് സംഘത്തിലെ നാല് പേരും ഒരു ഡോക്‌ടറും ചേർന്ന് രഹസ്യമായായിരുന്നു ഓപ്പറേഷൻ നടത്തിയത്. അതേസമയം നിയമവിരുദ്ധമായ ഭ്രൂണ ലിംഗനിർണയം അല്ലെങ്കിൽ സ്‌കാനിങ്ങ് സെന്‍റർ കഴിഞ്ഞ കുറേ വർഷങ്ങളായി സംഘം നടത്തുകയായിരുന്നു.
സംഭവം ഇങ്ങനെ : ഒക്‌ടോബർ 15 ന് ബൈയപ്പനഹള്ളി പൊലീസ് സ്‌റ്റേഷനിൽ നിന്ന് മഞ്ജുനാഥിന്‍റെ നേതൃത്വത്തിൽ പൊലീസ് പട്രോളിങ് നടത്തിയപ്പോഴാണ് ഒരാൾ സംശയാസ്‌പദമായ രീതിയിൽ കാർ ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. എന്നാൽ കാർ നിർത്താൻ പട്രോളിങ്ങിനിടെ പൊലീസ് ആവശ്യപ്പെട്ടു. പക്ഷെ ഡ്രൈവർ വാഹനം നിർത്താതെ കടന്നു പോയി.
തുടർന്ന് പൊലീസ് പട്രോളിങ് സംഘം കാറിനെ പിന്തുടരുകയും തടയുകയും ചെയ്‌തു. ശേഷം കാറിൽ യാത്ര ചെയ്‌തിരുന്ന ശിവലിംഗഗൗഡയേയും നയൻകുമാറിനേയും ഗർഭിണിയേയും പൊലീസ് പിടികൂടി. ഇവരെ പൊലീസ് ചോദ്യം ചെയ്യുകയും മറുപടി തൃപ്‌തികരമാകാത്തതിനെ തുടർന്ന് കസ്‌റ്റഡിയിലെടുക്കുകയായിരുന്നു.
പൊലീസ് പിന്നീട് അറസ്‌റ്റ് ചെയ്‌ത നാലാം പ്രതിയായ വിരേഷും മറ്റുള്ളവരും ചേർന്ന് ഗർഭപിണ്ഡത്തിന്‍റെ ലിംഗഭേദം കണ്ടെത്താനുള്ള യന്ത്രം പ്രവർത്തിപ്പിക്കുകയായിരുന്നു. ലിംഗനിർണ്ണയത്തിനിടെ ഗർഭപിണ്ഡം പെണ്ണാണെന്ന് കണ്ടെത്തിയാൽ ഗർഭിണിയോട് ഗർഭച്ഛിദ്രത്തിന് പോകാൻ ആവശ്യപ്പെടും. ഒരു കേസിന് 15,000 രൂപ മുതൽ 20,000 രൂപ വരെയാണ് തട്ടിപ്പുകാർ ഇടപാടുകാരിൽ നിന്ന് ഈടാക്കിയത്.
പൊലീസിന്‍റെ അന്വേഷണത്തിൽ റാക്കറ്റ് സംഘത്തിനൊപ്പം ഒരു ഡോക്‌ടറെ നിയമിച്ചതായി കണ്ടെത്തി. ഗർഭപിണ്ഡത്തിന്‍റെ ലിംഗനിർണയം നടത്താൻ പ്രതിയെ ഡോക്‌ടർ സഹായിക്കുകയായിരുന്നു. പ്രതികൾ കഴിഞ്ഞ കുറേ വർഷങ്ങളായി പെൺഭ്രൂണം കണ്ടെത്തൽ എന്ന വ്യാജേന കച്ചവടം നടത്തിവരികയായിരുന്നു.