ETV Bharat / bharat

Punjab | വീട്ടിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്ന വീഡിയോ പ്രചരിച്ചു; പഞ്ചാബിൽ രണ്ട് സ്‌ത്രീകൾ പിടിയിൽ - മയക്കുമരുന്ന്

പഞ്ചാബിൽ രണ്ട് സ്‌ത്രീകൾ പിടിയിൽ വീട്ടിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയ കേസിൽ പൊലീസ് അറസ്റ്റ് ചെയ്‌തു. മയക്കുമരുന്ന് വിൽക്കുന്ന വീഡിയോ സമൂഹമധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

police arrested to women for selling drugs  police arrested for drug case  drug case  drug case two arrested  Punjab  Punjab drug seized  drugs seized  വീട്ടിൽ മയക്കുമരുന്ന് വിൽപ്പന  വീട്ടിൽ മയക്കുമരുന്ന് വിൽപ്പന സ്‌ത്രീകൾ പിടിയിൽ  പഞ്ചാബ്  പഞ്ചാബ് മയക്കുമരുന്ന് പിടികൂടി  മയക്കുമരുന്ന് പഞ്ചാബ്  പഞ്ചാബ് ലഹരിമരുന്ന് വേട്ട  പഞ്ചാബ് മോഗ  മയക്കുമരുന്ന് വിൽപ്പന സ്‌ത്രീകൾ പിടിയിൽ  മയക്കുമരുന്ന്  മയക്കുമരുന്ന് വിൽപ്പന നടത്തുന്ന വീഡിയോ
Punjab
author img

By

Published : Jul 23, 2023, 12:27 PM IST

മോഗ (പഞ്ചാബ്) : വീട്ടിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയ രണ്ട് സ്ത്രീകളെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്‌തു. പഞ്ചാബിലെ (Punjab) മോഗ (Moga) ജില്ലയില്‍ ഇന്നലെ (ജൂലൈ 22) ആണ് രണ്ട് സ്‌ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്‌തത്. സ്‌ത്രീകളുടെ വസതിയിൽ മയക്കുമരുന്ന് വിൽക്കുന്ന വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് അറസ്റ്റ്.

ഇവരിൽ നിന്ന് അഞ്ച് ഗ്രാം ഹെറോയിനും 130 മയക്കുമരുന്ന് ഗുളികകളും കണ്ടെടുത്തതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇവർക്കെതിരെ ഇന്ത്യൻ ശിക്ഷ നിയമത്തിലെയും (ഐപിസി) 1985 ലെ നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസ് ആക്‌റ്റിലെയും പ്രസക്തമായ വകുപ്പുകൾ പ്രകാരവും പൊലീസ് കേസെടുത്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

പഞ്ചാബിലെ മയക്കുമരുന്നെന്ന 'അദൃശ്യനദി' : പഞ്ചാബിലെ മയക്കുമരുന്ന് ആസക്തിയുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന സ്ഥിതിവിവര കണക്കുകളാണ് ജൂൺ അവസാനത്തോടെ പുറത്തുവന്നത്. അതിനിടെ 20കാരിയുടെ വെളിപ്പെടുത്തലിലും സംസ്ഥാനം നടുങ്ങി. 18-ാമത്തെ വയസിലാണ് താന്‍ മയക്കുമരുന്ന് ഉപയോഗിച്ചു തുടങ്ങിയത്. പിന്നീട് താൻ മയക്കുമരുന്നിന് അടിമയായി. ഒടുവില്‍ തനിക്ക് ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടേണ്ടി വന്നെന്നുമാണ് യുവതി പറഞ്ഞത്.

തുടക്കത്തില്‍ മയക്കുമരുന്ന് ശരീരത്തില്‍ എത്തിക്കാനായി പേപ്പറാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ പിന്നീട് മയക്കുമരുന്ന് ഇഞ്ചക്‌റ്റ് ചെയ്‌ത് ഉപയോഗിക്കാൻ തുടങ്ങി. കഴിഞ്ഞ രണ്ട് വര്‍ഷമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന തനിക്ക് ലൈംഗിക തൊഴിലിന് മുതിരേണ്ടി വന്നെന്നും യുവതി തുറന്നു പറഞ്ഞു. സംസ്ഥാനത്തെ ചെറിയ തെരുവുകളില്‍ പോലും മയക്കുമരുന്ന് അടക്കമുള്ള ലഹരികള്‍ വളരെ സുലഭമായി ലഭിക്കുമെന്നും യുവതി വെളിപ്പെടുത്തി.

ചെറിയ കുട്ടികളെ പോലും ഇത് പ്രതികൂലമായി ബാധിക്കാനിടയുണ്ട്. ഒരിക്കല്‍ ഉപയോഗിച്ചാല്‍ വീണ്ടും ഉപയോഗിക്കാന്‍ തോന്നുകയും പിന്നീട് ലഹരിക്ക് അടിമകളാകുകയും ചെയ്യും. ലഹരിക്ക് അടിമയായി കഴിഞ്ഞാല്‍ ഉപേക്ഷിക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. ഡീ അഡിക്ഷന്‍ സെന്‍ററുകളില്‍ നിന്ന് ലഭിക്കുന്ന ഗുളികകള്‍ ഛര്‍ദിയ്‌ക്ക് അടക്കം കാരണമാകുകയും പിന്നീട് ലഹരി ഉപയോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയുമാണ് സംഭവിക്കുന്നതെന്നും യുവതി പറഞ്ഞു.

12നും 17നും ഇടയില്‍ പ്രായമുള്ളവര്‍ ലഹരിക്ക് അടിമകളാകുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. ലഹരിക്ക് അടിമകളായ കുട്ടികള്‍ക്ക് വേണ്ടിയുള്ള ലഹരിമുക്ത കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് ഇല്ല എന്നതും ആശങ്ക ഉളവാക്കുന്നു. തന്നെ പോലെ അറിയാതെ ഇത്തരം ആസക്തിയുടെ കുഴികളില്‍ ചെന്നുപെട്ടവര്‍ നിരവധി ഉണ്ടെന്നും യുവതി പറഞ്ഞു.

പഞ്ചാബിലെ എല്ലാ ജില്ലകളിലും മയക്കുമരുന്ന് വ്യാപകമായി ലഭ്യമാണ്. ഇതിൽ മുൻനിരയിൽ ബതിന്‍ഡയും ലുധിയാനയുമാണ്. ലഹരി കുത്തിവയ്‌ക്കുന്നതിന് ഒരു സിറിഞ്ച് നിരവധി പേര്‍ ഉപയോഗിക്കുന്നതും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും എച്ച്ഐവി ബാധിതരുടെ എണ്ണവും വർധിപ്പിക്കുകയാണ്. പഞ്ചാബിൽ ഒരു വർഷത്തിനുള്ളിൽ പതിനായിരത്തിലധികം എച്ച്‌ഐവി കേസുകളാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. ലുധിയാനയിൽ നിന്ന് 1,711 കേസുകളും ഇത്തരത്തില്‍ റിപ്പോർട്ട് ചെയ്‌തതായാണ് കണക്കുകൾ.

More read : Punjab Drug addiction| ലഹരി ഒഴുകുന്ന പഞ്ചാബ്, കണക്കുകള്‍ ഞെട്ടിക്കുന്നത്; മയക്കുമരുന്നിന് അടിമയായ യുവതിയുടെ വെളിപ്പെടുത്തല്‍ ആശങ്കാജനകം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.