ചെന്നൈ: തമിഴ്‌നാട്ടിൽ ഇന്ത്യൻ പ്രീമിയർ ലീഗ് ടിക്കറ്റുകൾ കരിഞ്ചന്തയിൽ വിറ്റതിന് 24 പേരെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്‌തു. ബുധനാഴ്‌ച ചെപ്പോക്കിലെ എംഎ ചിദംബരം സ്റ്റേഡിയത്തിന് സമീപത്ത് വച്ചാണ് ടിക്കറ്റ് വിൽപനക്കാരെ പൊലീസ് പിടികൂടിയത്. പ്രതികളിൽ നിന്ന് 62 ടിക്കറ്റുകളും 65,700 രൂപയും പൊലീസ് പിടിച്ചെടുത്തു.
ഏപ്രിൽ 12ന് നടന്ന ചെന്നൈ സൂപ്പർ കിങ്‌സും രാജസ്ഥാൻ റോയൽസും തമ്മിലുള്ള മത്സരത്തിന്‍റെ ടിക്കറ്റുകളാണ് കരിഞ്ചന്തയിൽ വിൽക്കാൻ ശ്രമിച്ചത്. സംഭവത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. ഏപ്രിൽ 11ന് വ്യാജ ഐപിഎൽ മത്സര ടിക്കറ്റുകൾ അച്ചടിച്ച് വിറ്റതിന് അഞ്ച് പേരെ അറസ്റ്റ് ചെയ്‌തതായി പൊലീസ് അറിയിച്ചിരുന്നു.
also read: IPL 2023| ചെപ്പോക്കിൽ പൊരുതി വീണ് ചെന്നൈ; രാജസ്ഥാന് 3 റൺസിൻ്റെ ജയം
വ്യാജ ടിക്കറ്റുകളെക്കുറിച്ചുള്ള രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഡൽഹി ക്യാപിറ്റൽസും മുംബൈ ഇന്ത്യൻസും തമ്മിലുള്ള മത്സരത്തിനിടെ ചൊവ്വാഴ്‌ച അരുൺ ജെയ്‌റ്റ്‌ലി ക്രിക്കറ്റ് സ്‌റ്റേഡിയത്തിന് സമീപം നടത്തിയ പരിശോധനയിലാണ് വ്യാജ ടിക്കറ്റ് വിൽപന നടത്തിയ അഞ്ച് പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തത്.