ന്യൂഡൽഹി : കാശി വിശ്വനാഥ് ഇടനാഴി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ഉദ്‌ഘാടനം ചെയ്യും. ഉച്ചയ്ക്ക് ഒരു മണിയ്ക്ക് കാശി വിശ്വനാഥ ക്ഷേത്രം സന്ദർശിച്ച് പ്രാർഥിക്കും. തുടർന്ന്, ഇടനാഴി ഉദ്ഘാടനം ചെയ്യും. ഏകദേശം 339 കോടി ചെലവിട്ടാണ് പദ്ധതി നടപ്പിലാക്കിയത്.
കാശി ക്ഷേത്രത്തില്‍ നിന്നും ഗംഗ നദിയുടെ തീരത്ത് എളുപ്പത്തിൽ എത്തിച്ചേരാനാണ് പാത. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും പാര്‍ട്ടിയുടെ മറ്റ് ഉന്നത നേതാക്കളും പങ്കെടുക്കും.
വൈകിട്ട് ആറിന് ഘട്ടുകളിൽ 'ഗംഗാ ആരതി' ചടങ്ങ് നടക്കുന്നത് ഇവര്‍ ക്രൂയിസ് ബോട്ടിൽ നിന്ന് വീക്ഷിക്കും. ക്രൂയിസ് യാത്ര സന്ത് രവിദാസ് ഘട്ടിൽ അവസാനിക്കും.