ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച രാവിലെ 10 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. അദ്ദേഹത്തിന്‍റെ ഓഫിസാണ് ഇക്കാര്യം ട്വീറ്റിലൂടെ അറിയിച്ചത്. കൊവിഡിനെതിരായ നിര്‍ണായക പോരാട്ടത്തില്‍, രാജ്യം 100 കോടി ഡോസ് വാക്‌സിനേഷന്‍ വ്യാഴാഴ്‌ച പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് മോദിയുടെ അഭിസംബോധന.
ALSO READ: നട്ടെല്ലൊടിക്കുന്ന വര്‍ധന ; ഇന്ധനവില വീണ്ടും കൂട്ടി
ഈ നേട്ടത്തിൽ നിരവധി ലോക നേതാക്കൾ ഇന്ത്യയെ അഭിനന്ദിച്ചിരുന്നു. കൊവിഡ് വാക്‌സിന്‍ നിർമാണ കമ്പനികള്‍, ആരോഗ്യ പ്രവർത്തകർ, വാക്‌സിനേഷന്‍ പ്രവര്‍ത്തനത്തില്‍ പങ്കാളികളായവര്‍, കുത്തിവയ്‌പ്പ് സ്വീകരിച്ചവര്‍ തുടങ്ങിയവരോടുള്ള നന്ദി പ്രധാനമന്ത്രി വ്യാഴാഴ്ച രേഖപ്പെടുത്തിയിരുന്നു.