ETV Bharat / bharat

'വടക്ക് - കിഴക്കൻ മേഖലയിലെ അഴിമതിക്ക് ചുവപ്പ് കാർഡ് കാണിച്ചു'; വിവേചനവും അക്രമവും ഇല്ലാതാക്കിയെന്ന് പ്രധാനമന്ത്രി - PM Narendra Modi on north eastern early corruption

മേഘാലയയില്‍, നോർത്ത് ഈസ്റ്റേൺ കൗൺസില്‍ (എന്‍ഇസി) സുവർണ ജൂബിലി ആഘോഷം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കവെയാണ് വടക്ക് - കിഴക്കൻ മേഖലയിലെ അഴിമതിയെ സംബന്ധിച്ച് മോദിയുടെ പരാമര്‍ശം

PM Narendra Modi on north eastern developments  PM Narendra Modi  വിവേചനവും അക്രമവും ഇല്ലാതാക്കിയെന്ന് പ്രധാനമന്ത്രി  പ്രധാനമന്ത്രി നരേന്ദ്ര മോദി  മേഘാലയ
വിവേചനവും അക്രമവും ഇല്ലാതാക്കിയെന്ന് പ്രധാനമന്ത്രി
author img

By

Published : Dec 18, 2022, 4:47 PM IST

ഷില്ലോങ്: രാജ്യത്തിന്‍റെ വടക്ക് - കിഴക്കൻ മേഖലയിലെ അഴിമതിക്ക് തങ്ങൾ ചുവപ്പ് കാർഡ് കാണിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതി, വിവേചനം, അക്രമം, വോട്ടുബാങ്ക് രാഷ്‌ട്രീയം തുടങ്ങിയ തടസങ്ങൾ നീക്കിയെന്നും അദ്ദേഹം പറഞ്ഞു. മേഘാലയയിലെ ഷില്ലോങ്ങില്‍ നടന്ന നോർത്ത് ഈസ്റ്റേൺ കൗൺസില്‍ (എന്‍ഇസി) സുവർണ ജൂബിലി ആഘോഷം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഇന്ന് നടന്ന ചടങ്ങില്‍ പങ്കെടുത്തു. നേരത്തെ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ വിഭജിക്കാനുള്ള ശ്രമം നടന്നിരുന്നു. ഇപ്പോൾ, തങ്ങൾ ഈ ഭിന്നതകൾ ഇല്ലായ്‌മ ചെയ്‌തുവെന്നും അദ്ദേഹം അവകാശപ്പെട്ടു. നോർത്ത് ഈസ്റ്റേൺ കൗൺസിലിന്‍റെ 50 വർഷത്തെ സംഭാവനകൾ വിവരിക്കുന്ന 'സ്വർണ കാൽപ്പാടുകൾ' എന്ന സ്‌മരണിക പ്രധാനമന്ത്രി പ്രകാശനം ചെയ്‌തു. എൻഇസിയുടെ അരനൂറ്റാണ്ട് വിവരിക്കുന്ന ഹ്രസ്വചിത്രവും ചടങ്ങിൽ പ്രദർശിപ്പിച്ചു.

വടക്ക് കിഴക്കൻ മേഖല, സാംസ്‌കാരിക ടൂറിസം വികസന മന്ത്രി ജി കിഷൻ റെഡ്ഡിയും ചടങ്ങില്‍ പങ്കെടുത്തു. മേഘാലയ, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി ചടങ്ങില്‍ നിർവഹിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.