ഗാന്ധിനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹിരാബയ്‌ക്ക് നാളെ 100-ാം പിറന്നാള്‍. ജന്മദിനം ആഘോഷിക്കുന്ന അമ്മയെ കാണാന്‍ മോദി ഗുജറാത്തില്‍ എത്തി. രാഷ്‌ട്രീയം മാറ്റിവച്ചാല്‍ ഒരു മകന്‍ അമ്മയുമായി ഒത്തു ചേരുന്ന അവിസ്‌മരണീയ സന്ദര്‍ഭമായി ഈ കൂടിക്കാഴ്‌ച.
ഇരുവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു. പിറന്നാള്‍ ദിനമായ നാളെ (ജൂണ്‍ 18) മോദി ഗുജറാത്തിലെ പാവഗഡ് ക്ഷേത്രം സന്ദര്‍ശിക്കും. ജന്മദിന ആഘോഷത്തോടനുബന്ധിച്ച് വഡ്‌നഗറില്‍ മതചടങ്ങുകള്‍ നടത്തും.
കൂടാതെ അഹമ്മദാബാദിലെ ജഗന്നാഥ ക്ഷേത്രത്തിൽ മോദി കുടുംബത്തിന്‍റെ സമൂഹ സദ്യയും ഉണ്ടാകും. തുടര്‍ന്ന് ഭജൻ സന്ധ്യ, ശിവ ആരാധന, സുന്ദർകാണ്ഡ് പഥ് തുടങ്ങിയ പരിപാടികളുമുണ്ടാകും. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു നരേന്ദ്ര മോദി തന്‍റെ അമ്മയെ ഒടുവില്‍ കാണാന്‍ എത്തിയത്.
also read: നൂറിന്‍റെ നിറവില്‍ നരേന്ദ്ര മോദിയുടെ അമ്മ: മതചടങ്ങളുമായി കുടുംബം