ന്യൂഡല്‍ഹി: ലോക്‌സഭയില്‍ കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പതിറ്റാണ്ടുകളായി പല സംസ്ഥാനങ്ങളിലെയും ജനങ്ങൾ കോൺഗ്രസിനെ തള്ളിക്കളഞ്ഞിരിക്കുന്നു. തെരഞ്ഞെടുപ്പിൽ ഇത്രയധികം തോൽവികൾ നേരിട്ടിട്ടും കോണ്‍ഗ്രസിന്‍റെ അഹങ്കാരം ഇല്ലാതായില്ലെന്നും അദ്ദേഹം പറഞ്ഞു.
' ജനാധിപത്യത്തോട് രാജ്യത്തെ ജനങ്ങൾ നൂറ്റാണ്ടുകളായി പ്രതിജ്ഞാബദ്ധരാണ്. അന്ധമായ എതിർപ്പ് ജനാധിപത്യത്തെ അപമാനിക്കുന്നതിന് തുല്യമാണ്. കൊവിഡ് മഹാമാരിക്ക് ശേഷം ലോകം ഒരു പുതിയ ലോകക്രമത്തിലേക്ക് അതിവേഗം നീങ്ങുകയാണ്. ഈ അവസരം ഇന്ത്യ പാഴാക്കരുത്'. പ്രധാനമന്ത്രി ലോക്‌സഭയില്‍ പറഞ്ഞു.
ALSO READ: കൊവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന് കേന്ദ്രം
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യ നിരവധി വികസന കുതിച്ചുചാട്ടങ്ങൾ നടത്തിയെന്നത് സത്യമാണ്. പാർലമെന്‍റില്‍ നടത്തിയ പ്രസംഗത്തിൽ സ്വാശ്രയവും അഭിലാഷ പൂര്‍ണവുമായ ഇന്ത്യയെക്കുറിച്ച് രാഷ്ട്രപതി പറഞ്ഞിരുന്നെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ ശ്രുതിമധുരമായ ശബ്‌ദം കൊണ്ട് രാജ്യത്തെ മുഴുവൻ ജനങ്ങളെയും ആകർഷിക്കാന്‍ ഇതിഹാസ ഗായിക ലത മങ്കേഷ്‌കറിന് കഴിഞ്ഞെന്ന് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി പറഞ്ഞു.