ന്യൂഡല്‍ഹി : ഇന്ധനവില വർധനയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചും വിമര്‍ശിച്ചും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പെട്രോൾ, ഡീസൽ, പാചക വാതകം എന്നിവയുടെ വില വർധിപ്പിയ്ക്കുക, കർഷകരെ കൂടുതൽ നിസഹായരാക്കുക, യുവജനങ്ങളെ തൊഴിൽ എന്ന പൊള്ളയായ സ്വപ്‌നം കാണിക്കുക തുടങ്ങിയവയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിദിന പ്രവര്‍ത്തി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം.
-
प्रधानमंत्री की Daily To-Do List
— Rahul Gandhi (@RahulGandhi) March 30, 2022 " class="align-text-top noRightClick twitterSection" data="
1. पेट्रोल-डीज़ल-गैस का रेट कितना बढ़ाऊँ
2. लोगों की ‘खर्चे पे चर्चा’ कैसे रुकवाऊँ
3. युवा को रोज़गार के खोखले सपने कैसे दिखाऊं
4. आज किस सरकारी कंपनी को बेचूँ
5. किसानों को और लाचार कैसे करूँ#RozSubahKiBaat
">प्रधानमंत्री की Daily To-Do List
— Rahul Gandhi (@RahulGandhi) March 30, 2022
1. पेट्रोल-डीज़ल-गैस का रेट कितना बढ़ाऊँ
2. लोगों की ‘खर्चे पे चर्चा’ कैसे रुकवाऊँ
3. युवा को रोज़गार के खोखले सपने कैसे दिखाऊं
4. आज किस सरकारी कंपनी को बेचूँ
5. किसानों को और लाचार कैसे करूँ#RozSubahKiBaatप्रधानमंत्री की Daily To-Do List
— Rahul Gandhi (@RahulGandhi) March 30, 2022
1. पेट्रोल-डीज़ल-गैस का रेट कितना बढ़ाऊँ
2. लोगों की ‘खर्चे पे चर्चा’ कैसे रुकवाऊँ
3. युवा को रोज़गार के खोखले सपने कैसे दिखाऊं
4. आज किस सरकारी कंपनी को बेचूँ
5. किसानों को और लाचार कैसे करूँ#RozSubahKiBaat
'റോസ് സുബഹ് കി ബാത്ത്' (ദൈനംദിന സംഭാഷണം) എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ച ട്വീറ്റില്‍ നിരവധി വിഷയങ്ങളില്‍ പ്രധാനമന്ത്രിയെ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. 'പെട്രോൾ, ഡീസൽ, പാചക വാതക നിരക്കുകളിൽ എത്രത്തോളം വർധനവ് വരുത്താം, വര്‍ധിയ്ക്കുന്ന ചെലവുകളെക്കുറിച്ചുള്ള ചർച്ചകൾ എങ്ങനെ നിർത്താം, യുവജനങ്ങളെ തൊഴിൽ എന്ന പൊള്ളയായ സ്വപ്‌നം എങ്ങനെ കാണിയ്ക്കാം, ഏത് പൊതുമേഖല കമ്പനി വിൽക്കണം, കർഷകരെ എങ്ങനെ കൂടുതൽ നിസഹായരാക്കാം, ഇതൊക്കെയാണ് പ്രധാനമന്ത്രിയുടെ പ്രതിദിന പ്രവര്‍ത്തി പട്ടികയിലുള്ള കാര്യങ്ങള്‍' രാഹുല്‍ ഗാന്ധി കുറിച്ചു.
Also read: പെരുമ്പാമ്പുമായി നാട്ടുകാർ പൊലീസ് സ്റ്റേഷനിൽ; വനം വകുപ്പ് എത്താതെ ഏറ്റെടുക്കില്ലെന്ന് പൊലീസ്
രാജ്യത്ത് ബുധനാഴ്‌ച പെട്രോൾ, ഡീസൽ വില ലിറ്ററിന് യഥാക്രമം 88, 84 പൈസ വീതം വർധിപ്പിച്ചിരുന്നു. കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ പെട്രോള്‍, ഡീസല്‍ വിലയില്‍ ലിറ്ററിന് 5.60 പൈസയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിയ്ക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ മാര്‍ച്ച് 22 മുതലാണ് രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചത്.