ETV Bharat / bharat

ശങ്കരാചര്യരുടെ പ്രതിമ പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു - ആദിശങ്കരാചാര്യര്‍

130 കോടിയുടെ വികസന പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ചു

odi in Uttarakhnad  Modi visit Kedarnath temple  Uttarakhand Kedarnath temple  നരേന്ദ്രമോദി  കേദാർനാഥ്  ആദിശങ്കരാചാര്യര്‍  ആദിശങ്കരാചാര്യര്‍ നരേന്ദ്രമോദി
നരേന്ദ്രമോദി കേദാർനാഥ് ക്ഷേത്രത്തിലെത്തി
author img

By

Published : Nov 5, 2021, 9:32 AM IST

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് കേദാർനാഥ് ക്ഷേത്രത്തിലെത്തി. ആദിശങ്കരാചാര്യരുടെ പുനർനിർമിച്ച 12 അടിയുള്ള പ്രതിമ നാടിന് സമര്‍പ്പിച്ചു. 130 കോടിയുടെ വികസന പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

2013ലെ ഉത്തരാഖണ്ഡിലുണ്ടായ വെള്ളപ്പൊക്കത്തിലാണ് ആദിശങ്കരാചാര്യരുടെ സമാധി തകർന്നത്. ശേഷം ഇത് പുനര്‍നിര്‍മിക്കുകയായിരുന്നു. മന്ദാകിനി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കേദാർനാഥ് ക്ഷേത്രം യമുനോത്രി, ഗംഗോത്രി, ബദരീനാഥ് എന്നിവ ഉൾപ്പെടുന്ന 'ചാർ ധാം' എന്നറിയപ്പെടുന്ന നാല് പുരാതന തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ്. എ ഡി എട്ടാം നൂറ്റാണ്ടിൽ ഗുരു ആദിശങ്കരാചാര്യര്‍ പണികഴിപ്പിച്ച കേദാർനാഥ് ക്ഷേത്രത്തിലെ പ്രതിഷ്ഠ ശിവനാണ്.

പ്രധാനമന്ത്രിയെ ഡെറാഡൂണിലെ ജോളി ഗ്രാന്റ് വിമാനത്താവളത്തിൽ ഉത്തരാഖണ്ഡ് ഗവർണർ ലഫ്റ്റനന്റ് ജനറൽ ഗുർമിത് സിംഗ് (റിട്ട) മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

Also Read: 'വേണം ശമ്പളപരിഷ്‌ക്കരണം'; സൂചന പണിമുടക്ക് ആരംഭിച്ച് കെ.എസ്‌.ആര്‍.ടി.സി ജീവനക്കാര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.