ETV Bharat / bharat

നന്ദിപ്രമേയ ചർച്ചയ്‌ക്ക് രാജ്യസഭയിൽ പ്രധാനമന്ത്രിയുടെ മറുപടി ഇന്ന്

അദാനിയുമായി ബന്ധപ്പെടുത്തിയ ആരോപണങ്ങൾ പ്രതിപക്ഷം ഉന്നയിച്ചെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദി അത് അവഗണിക്കുകയായിരുന്നു. ക്രിയാത്മക വിമർശനമല്ല പ്രതിപക്ഷം നടത്തുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

PM Modi  Motion of Thanks in Rajya Sabha  PM Modi to reply on Motion of Thanks  rajyasabha  നന്ദിപ്രമേയ ചർച്ച  രാജ്യസഭ  രാജ്യസഭയിൽ പ്രധാനമന്ത്രിയുടെ മറുപടി ഇന്ന്  രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം  ബജറ്റ് സമ്മേളനം  budget  union budget 2023  മോദിക്കെതിരെ പ്രതിപക്ഷം  അദാനി വിഷയം രാജ്യസഭയിൽ  പ്രതിപക്ഷത്തിനെതിരെ മോദി  രാഹുൽഗാന്ധി രാജ്യസഭ  പ്രധാനമന്ത്രി നരേന്ദ്രമോദി  rahul gandhi  adani  prime minister narendra modi  നന്ദിപ്രമേയ ചർച്ച രാജ്യസഭ
പ്രധാനമന്ത്രി
author img

By

Published : Feb 9, 2023, 7:51 AM IST

ന്യൂഡൽഹി: രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയ്‌ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യസഭയിൽ മറുപടി നൽകും. രാജ്യസഭയിൽ രാഷ്‌ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ച ബുധനാഴ്‌ച സമാപിച്ചു. തുടർന്ന് പ്രധാനമന്ത്രിയുടെ മറുപടി വ്യാഴാഴ്‌ച ഉച്ചയ്ക്ക് 2 മണിക്ക് ഉണ്ടാകുമെന്ന് രാജ്യസഭ ചെയർമാൻ ചെയർമാൻ ജഗ്‌ദീപ് ധൻഖർ അറിയിച്ചു.

ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യ ദിവസമായ ജനുവരി 31ന് ലോക്‌സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തെ രാഷ്‌ട്രപതി ദ്രൗപതി മുർമു അഭിസംബോധന ചെയ്‌തിരുന്നു. പ്രതിരോധം, ബഹിരാകാശം, സ്ത്രീ ശാക്തീകരണം, വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള അമൃത് കാലിലെ പൊതു ഇടപെടലിന്‍റെ പ്രാധാന്യം തുടങ്ങി നിരവധി വിഷയങ്ങളെക്കുറിച്ച് രാഷ്‌ട്രപതി പ്രസംഗത്തിൽ പരാമർശിച്ചിരുന്നു. ഒരു വിവേചനവുമില്ലാതെ എല്ലാ വിഭാഗങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്ന പൈതൃകത്തിനും വികസനത്തിനും ഊന്നൽ നൽകുന്ന ഒരു ഗവൺമെന്‍റാണ് രാജ്യത്തിനുള്ളതെന്ന് മുർമു പറഞ്ഞു. അഴിമതിക്കെതിരായ സർക്കാരിന്‍റെ നിരന്തര പോരാട്ടത്തെക്കുറിച്ചും മുർമു സംസാരിച്ചു.

രാഷ്‌ട്രപതിയുടെ പ്രസംഗം ഇന്ത്യയിലെ സ്‌ത്രീശക്തിയെ പ്രചോദിപ്പിക്കുകയും ഇന്ത്യയിലെ ഗോത്രവർഗ സമൂഹങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും ചെയ്‌തുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ രാഷ്‌ട്രപതിയുടെ പ്രസംഗത്തെ പ്രതിപക്ഷം വിമർശിച്ചു. ഇന്ത്യ ജനാധിപത്യത്തിന്‍റെ മാതാവാണെന്നും ശക്തമായ ജനാധിപത്യത്തിന് ക്രിയാത്മക വിമർശനം അനിവാര്യമാണെന്നും വിമർശനം ശുദ്ധി യാഗം പോലെയാണെന്നും മോദി പറഞ്ഞു. ചൊവ്വാഴ്‌ച നടന്ന ചർച്ചയ്ക്കിടെ അദാനി വിഷയത്തിൽ സർക്കാരിനെതിരെ രാഹുൽ ഗാന്ധി രൂക്ഷമായ വിമർശനം നടത്തിയെങ്കിലും പ്രതിപക്ഷത്തിന്‍റെ വ്യാജ ആരോപണങ്ങൾ മുഖവിലയ്‌ക്ക് എടുക്കുന്നില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി.

പ്രതിപക്ഷത്തിനെതിരെ കുറ്റപ്പെടുത്തലുകളുമായി മോദി: പ്രധാനമന്ത്രിയുടെ മറുപടിക്കിടെ ചില എംപിമാർ വാക്കൗട്ട് നടത്തി. ക്രിയാത്മകമായ വിമർശനത്തിന് പകരം ചിലർ നിർബന്ധിത വിമർശനത്തിലാണ് മുഴുകുന്നതെന്ന് പ്രതിപക്ഷത്തെ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. സർക്കാരിന്‍റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. ജനങ്ങൾക്ക് തന്നിലുള്ള വിശ്വാസം പത്ര തലക്കെട്ടുകൾ കൊണ്ടല്ലെന്നും കഠിനാധ്വാനം കൊണ്ടാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്‍റെ പുരോഗതിയിൽ പ്രതിപക്ഷത്തിന് നിരാശയാണെന്നും എന്തെങ്കിലും നല്ലത് സംഭവിക്കുമ്പോൾ അവരുടെ സങ്കടം വർധിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

രാജ്യത്തിന്‍റെ സ്വാതന്ത്ര്യ ചരിത്രത്തിൽ 2004-2014 അഴിമതികൾ നിറഞ്ഞതായിരുന്നു. ആ 10 വർഷങ്ങളിൽ രാജ്യത്തുടനീളം ഭീകരാക്രമണങ്ങൾ നടന്നുവെന്നും അദ്ദേഹം ആരോപിച്ചു. സാങ്കേതികവിദ്യ പുരോഗമിച്ചപ്പോഴും അവർ 2ജിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. എല്ലാ അവസരങ്ങളെയും പ്രശ്‌നങ്ങളാക്കി മാറ്റുന്നത് യുപിഎ സർക്കാരിന്‍റെ ഐഡന്‍റിറ്റിയായി മാറിയെന്നും അദ്ദേഹം ആരോപിച്ചു. കന്യാകുമാരി മുതൽ കശ്‌മീർ വരെ ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും ഭീകരാക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. ഇന്ത്യയിലെ ജനങ്ങളുടെ കഴിവുകൾ മുന്നിൽ കൊണ്ടുവരാനുള്ള അവസരങ്ങൾ 2004-2014 കാലഘട്ടത്തിൽ നഷ്‌ടപ്പെട്ടുവെന്നും പ്രധാനമന്ത്രി വിമർശിച്ചു.

കൃത്യമായ ഉത്തരമല്ലെന്ന് പ്രതിപക്ഷം: ചർച്ചക്കിടെ ഉന്നയിച്ച ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി ഉത്തരം നൽകിയില്ലെന്നും അദ്ദേഹം വ്യവസായി ഗൗതം അദാനിയെ സംരക്ഷിക്കുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ചർച്ചയ്ക്കിടെ കേന്ദ്രമന്ത്രിമാരായ രവിശങ്കർ പ്രസാദും കിരൺ റിജിജുവും രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ നിഷേധിച്ചു. ഹിൻഡൻബെർഗ്-അദാനി തർക്കത്തിൽ സംയുക്ത പാർലമെന്‍ററി സമിതി അന്വേഷിക്കണമെന്ന ആവശ്യം പ്രതിപക്ഷ പാർട്ടികൾ ഉന്നയിച്ചു.

ഒരു പ്രത്യേക സർക്കാരിന്‍റെ കീഴിൽ അദാനി ഗ്രൂപ്പിന്‍റെ സമ്പത്ത് എങ്ങനെ കുത്തനെ വർധിച്ചുവെന്ന് ഹാർവാർഡ് പോലുള്ള സ്ഥാപനങ്ങൾ പഠനം നടത്തണമെന്ന രാഹുൽ ഗാന്ധിയുടെ പരിഹാസത്തിനും പ്രധാനമന്ത്രി മോദി തിരിച്ചടിച്ചു. 'ഇവിടെയുള്ള ചിലർക്ക് ഹാർവാർഡ് പഠനത്തോട് ഒരു ക്രേസുണ്ട്. കൊവിഡ് കാലത്ത്, ഇന്ത്യയിലെ നാശത്തെക്കുറിച്ച് ഒരു കേസ് സ്റ്റഡി ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു. വർഷങ്ങളായി ഹാർവാർഡിൽ ഒരു പ്രധാന പഠനം നടത്തി, പഠന വിഷയം ' ഇന്ത്യൻ കോൺഗ്രസ് പാർട്ടിയുടെ ഉയർച്ചയും തകർച്ചയും'- അദ്ദേഹം പറഞ്ഞു.

ജനവിധിയിൽ തുടർച്ചയായി ഏൽക്കേണ്ടിവന്ന തിരിച്ചടിയിൽ അസ്വസ്ഥരാണ് പ്രതിപക്ഷം. കേന്ദ്രസർക്കാർ പദ്ധതികളുടെ ഗുണഫലങ്ങൾ അനുഭവിക്കുന്ന ഇന്ത്യയിലെ ജനങ്ങൾ പ്രതിപക്ഷത്തിന്‍റെ ഇത്തരം ആരോപണങ്ങളെ അവഗണിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Also read: യുപിഎ ഭരണകാലം നഷ്‌ട ദശാബ്‌ദമെന്ന് പ്രധാനമന്ത്രി ; തന്‍റെ ഭരണകാലം ഇന്ത്യയുടെ ദശാബ്‌ദമെന്നും ലോക്‌സഭയില്‍ മോദി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.