ലക്‌നൗ: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മദിനമായ ഡിസംബർ 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കർഷകരുമായി ചർച്ച നടത്തും. ഉത്തർപ്രദേശിലെ 2500ലധികം സ്ഥലങ്ങളിലെ കർഷകരുമായിട്ടാണ് ചർച്ച നടത്തുന്നതെന്ന് ബിജെപി അറിയിച്ചു. യുപി ബിജെപി അധ്യക്ഷൻ സ്വതന്ത്ര ദേവ് സിങും പാർട്ടി നേതാവ് രാധ മോഹൻ സിങും ഇക്കാര്യത്തിൽ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പാർട്ടി ഭാരവാഹികളുമായി വെർച്വൽ മീറ്റിംഗ് നടത്തി. കർഷകരുടെ ക്ഷേമത്തിനായിട്ടാണ് സർക്കാർ പ്രവർത്തിക്കുന്നത്. പ്രതിപക്ഷ പാർട്ടികൾ നുണ പ്രചരിപ്പിക്കുകയാണെന്നും രാധ മോഹൻ സിങ് പറഞ്ഞു.
ഡിസംബർ 25ന് പ്രധാനമന്ത്രി കർഷകരുമായി ചർച്ച നടത്തും - പ്രധാനമന്ത്രി
യുപി ബിജെപി അധ്യക്ഷൻ സ്വതന്ത്ര ദേവ് സിങും പാർട്ടി നേതാവ് രാധ മോഹൻ സിങും ഇക്കാര്യത്തിൽ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പാർട്ടി ഭാരവാഹികളുമായി വെർച്വൽ മീറ്റിംഗ് നടത്തി.