ന്യൂഡൽഹി: കൗൺസിൽ ഓഫ് സയന്‍റിഫിക് ആൻഡ് ഇൻഡസ്‌ട്രിയൽ റിസർച്ച് (സി.എസ്.ഐ.ആർ) സൊസൈറ്റിയുടെ യോഗം വെള്ളിയാഴ്ച. യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കും. രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസിലൂടെയാണ് അദ്ദേഹം യോഗത്തിൽ പങ്കെടുക്കുക.
കേന്ദ്ര ശാസ്‌ത്ര സാങ്കേതിക മന്ത്രി ഡോ. ഹർഷ് വർധനും യോഗത്തിൽ പങ്കെടുക്കും. ശാസ്‌ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള ശാസ്‌ത്ര-വ്യാവസായിക ഗവേഷണ വകുപ്പിന്‍റെ ഭാഗമാണ് ഈ സൊസൈറ്റി. 37 ലബോറട്ടറികളിലൂടെയും 39 ഔട്ട്‌റീച്ച് സെന്‍ററുകളിലൂടെയുമാണ് രാജ്യത്ത് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ നടക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫിസ് നൽകുന്ന വിവരം അനുസരിച്ച് പ്രമുഖ ശാസ്‌ത്രജ്ഞർ, വ്യവസായികൾ, ശാസ്‌ത്ര മന്ത്രാലയങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ സൊസൈറ്റിയുടെ ഭാഗമാണ്. ഈ സൊസൈറ്റി വർഷം തോറും യോഗങ്ങൾ സംഘടിപ്പിക്കാറുമുണ്ട്.