ETV Bharat / bharat

നിരവധി ലോക നേതാക്കാളുമായി മോദി സംസാരിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം

author img

By

Published : Mar 2, 2022, 9:58 PM IST

മോദി റഷ്യന്‍ പ്രധാനമന്ത്രി വ്ളാദ്മിര്‍ പുടിനുമായി സംസാരിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകായിരുന്നു വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി. ഇക്കാര്യങ്ങള്‍ അപ്പപ്പോല്‍ മാധ്യമങ്ങളെ അറയിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Prime Minister Narendra Modi Ukraine crisis  PM Modi will speak leaders  ലോക നേതാക്കളുമായ മോദി സംസാരിച്ചു  മോദി പുടിന്‍ ചര്‍ച്ച  ഓപ്പറേഷന്‍ ഗംഗ
നിരവധി ലോക നേതാക്കാളുമായി മോദി സംസാരിക്കുന്നുണ്ടെന്ന് വിദേശാകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: യുക്രൈന്‍ പ്രതിസന്ധി നിലനില്‍ക്കെ വിവിധ രാജ്യങ്ങളിലെ നേതാക്കളുമായി പ്രധാനമന്ത്രി സംസാരിക്കുന്നുണ്ടെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു. മോദി റഷ്യന്‍ പ്രധാനമന്ത്രി വ്ളാദ്മിര്‍ പുടിനുമായി സംസാരിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകായിരുന്നു വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി. ഇക്കാര്യങ്ങള്‍ അപ്പപ്പോല്‍ മാധ്യമങ്ങളെ അറയിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രിയുടെ മേല്‍നോട്ടത്തിലാണ് ഓപ്പറേഷന്‍ ഗംഗ പ്രവര്‍ത്തിക്കുന്നത്. തിങ്കളാഴ്ച സ്ലോവാക്യൻ പ്രധാനമന്ത്രി എഡ്വേർഡ് ഹെഗറുമായി പ്രധാനമന്ത്രി മോദി സംസാരിച്ചിരുന്നു. ചൊവ്വാഴ്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കൽ, പോളിഷ് പ്രസിഡന്റ് ആൻഡ്രെജ് ദുഡ എന്നിവരുമായും അദ്ദേഹം ബന്ധപ്പെട്ടു.

Also Read: ഓപ്പറേഷൻ ഗംഗ: 17,000 ഇന്ത്യക്കാർ യുക്രൈന്‍ വിട്ടു, അടുത്ത 24 മണിക്കൂറിനുള്ളിൽ 15 വിമാനങ്ങൾ

യുക്രൈനിലെ മാനുഷിക സാഹചര്യത്തെക്കുറിച്ചുള്ള ആശങ്കകൾ അദ്ദേഹം നേതാക്കളുമായി പങ്കുവെക്കുകയും ചെയ്തു. ശത്രുത അവസാനിപ്പിച്ച് റഷ്യയും യുക്രൈനും അനുരഞ്ജനത്തിന്‍റെ പാതയിലേക്ക് നീങ്ങണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്ന് നേതാക്കളെ അറിയിച്ചിട്ടുണ്ട്.

പോളിഷ് പ്രസിഡന്റ് ആൻഡ്രെജ് ദുഡയുമായി സംസാരിക്കുകയും യുക്രൈനിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ സഹായം നൽകിയതിന് നന്ദി അറിയിക്കുകയും ചെയ്തു. പോളണ്ടിലേക്ക് കടക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് വിസ നിബന്ധനകളിൽ ഇളവ് വരുത്തുന്നതിനുള്ള പ്രത്യേക ആവശ്യവും അദ്ദേഹം അറിയിച്ചു. ഒഴപ്പിക്കലിന് സാഹയം ചെയ്ത സ്ലൊവാക്യൻ കൌണ്ടർപാർട്ട് എഡ്വേർഡ് ഹെഗറുമായി സംസാരിച്ച മോദി അദ്ദേഹത്തെ നന്ദി അറിയിച്ചിട്ടുണ്ട്. തുടര്‍ന്നും സഹായങ്ങള്‍ പ്രതീക്ഷിക്കുന്നതായും മോദി അദ്ദേഹത്തോട് പറഞ്ഞെന്നും വിദേശാകാര്യ മന്ത്രാലയം വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.