ETV Bharat / bharat

'പ്രതീക്ഷകളും അവസരങ്ങളും നൽകുന്ന ബജറ്റ്': പ്രധാനമന്ത്രി - യുവാക്കൾക്ക് കൂടുതൽ അവസരങ്ങളെന്ന് മോദി

ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ ശക്തിപ്പെടുത്തുന്നതിന് ഉതകുന്നതാണ് ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

NIRMALA SITARAMAN BUDGET 2022  PM MODI ON BUDGET 2022  people-friendly and progressive budget 2022  നിർമല സീതാരാമൻ ബജറ്റ് 2022  ബജറ്റ് 2022 പ്രധാനമന്ത്രിയുടെ പ്രതികരണം  യുവാക്കൾക്ക് കൂടുതൽ അവസരങ്ങളെന്ന് മോദി  ഹരിത ജോലി വാഗ്‌ദാനം
'പ്രതീക്ഷകളും അവസരങ്ങളും നൽകുന്ന ബജറ്റ്'; പ്രധാനമന്ത്രി
author img

By

Published : Feb 1, 2022, 3:45 PM IST

Updated : Feb 1, 2022, 3:51 PM IST

ന്യൂഡൽഹി: ജനങ്ങൾക്ക് കൂടുതൽ അവസരങ്ങളും പ്രതീക്ഷകളും നൽകുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ ശക്തിപ്പെടുത്തുന്നതിന് ഉതകുന്നതാണ് ബജറ്റ്. 'കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ, കൂടുതൽ നിക്ഷേപം, കൂടുതൽ വളർച്ച, കൂടുതൽ തൊഴിലവസരങ്ങൾ' എന്നിങ്ങനെയാണ് ബജറ്റെന്നും നരേന്ദ്ര മോദി പ്രതികരിച്ചു.

ഹരിത ജോലി അവസരങ്ങൾ ഒരുക്കുമെന്നും യുവാക്കൾക്ക് ശോഭനമായ ഭാവി ബജറ്റ് ഉറപ്പുവരുത്തുന്നുണ്ടെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. മിനിമം താങ്ങുവിലയായി 2.25 ലക്ഷം കോടിയിലധികം രൂപ കർഷകർക്ക് നേരിട്ട് കൈമാറും. ബജറ്റിലൂടെ കർഷകരുടെ വരുമാനം ഇരട്ടിയാകും. എംഎസ്എംഇകൾക്കായി ക്രെഡിറ്റ് ഗ്യാരണ്ടിയും നിരവധി പുതിയ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

  • This budget brings in new hopes and opportunities for the people. It strengthens the economy; it's full of 'more infrastructure, more investment, more growth and more jobs'. There is also a new provision of green jobs; budget ensures a bright future for youth: PM Modi pic.twitter.com/LaPunJ3csP

    — ANI (@ANI) February 1, 2022 " class="align-text-top noRightClick twitterSection" data=" ">
  • Besides the cleaning of Maa Ganga, a major step has been taken for the welfare of farmers. Natural farming on the banks of river Ganga in Uttarakhand, Uttar Pradesh, Jharkhand, Bihar, West Bengal will be promoted. This will help make rive Ganga chemical-free: PM Modi#Budget2022 pic.twitter.com/nkTLczzaNe

  • BJP has invited me to speak on the subject of the Budget and Self-Reliant India at 11 am tomorrow. I will speak in detail on the Budget tomorrow: PM Narendra Modi pic.twitter.com/UyeDDjW5U6

കർഷകരുടെ ക്ഷേമത്തിനായുള്ള സുപ്രധാന നടപടികൾ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ജാർഖണ്ഡ്, ബിഹാർ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ ഗംഗ നദിയുടെ തീരത്ത് ജൈവ കൃഷി പ്രോത്സാഹിപ്പിക്കുമെന്നും ഈ നീക്കത്തിലൂടെ ഗംഗയെ രാസ രഹിതമാക്കാൻ കഴിയുമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

ബജറ്റും സ്വാശ്രയ ഇന്ത്യയും എന്ന വിഷയത്തിൽ സംസാരിക്കാൻ ബിജെപി തന്നെ ക്ഷണിച്ചിട്ടുണ്ടെന്നും നാളെ രാവിലെ 11 മണിക്ക് ബജറ്റിനെക്കുറിച്ച് വിശദമായി സംസാരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു.

READ MORE: BUDGET 2022: രാജ്യത്തിന് സ്വന്തമായി ഡിജിറ്റൽ കറൻസി; പ്രഖ്യാപനവുമായി ധനമന്ത്രി

Last Updated : Feb 1, 2022, 3:51 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.