ETV Bharat / bharat

PM Modi Amit Shah Pay Tributes To Lata Mangeshkar: ജന്മവാര്‍ഷിക ദിനത്തില്‍ ലത മങ്കേഷ്‌കറിന് ആദരം അര്‍പ്പിച്ച് പ്രധാനമന്ത്രിയും അമിത്‌ ഷായും

PM Modi about Lata Mangeshkar contribution to Indian music ലത മങ്കേഷ്‌കറുടെ 94-ാം ജന്മവാര്‍ഷിക ദിനത്തില്‍ പ്രിയ ഗായികയെ ഓര്‍ത്ത് ഇന്ത്യന്‍ സിനിമ ലോകം. ഇന്ത്യന്‍ സംഗീത ലോകത്തിന് ലത മങ്കേഷ്‌കര്‍ നല്‍കിയ സംഭാവനകള്‍ എക്കാലത്തും സ്വാധീനം സൃഷ്‌ടിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

PM Modi Amit Shah pay tributes to Lata Mangeshkar  Lata Mangeshkar  Lata Mangeshkar birth anniversary  ലതാ മങ്കേഷ്‌കറിന് ആദരം അര്‍പ്പിച്ച് പ്രധാനമന്ത്രി  ലതാ മങ്കേഷ്‌കര്‍  ലതാ മങ്കേഷ്‌കറുടെ ജന്മവാര്‍ഷികം  PM Modi pay tributes to Lata Mangeshkar  Amit Shah pay tributes to Lata Mangeshkar  നരേന്ദ്ര മോദി  അമിത് ഷാ
PM Modi Amit Shah pay tributes to Lata Mangeshkar
author img

By ETV Bharat Kerala Team

Published : Sep 28, 2023, 1:56 PM IST

ന്യൂഡൽഹി : ഗായിക ലത മങ്കേഷ്‌കറുടെ 94-ാം ജന്മവാർഷികത്തിൽ (Lata Mangeshkar 94th Birth Anniversary) പ്രിയ ഗായികയ്‌ക്ക് ആദരം അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ സംഗീതത്തോടുള്ള ലത മങ്കേഷ്‌കറുടെ (Lata Mangeshkar) സംഭാവന ദശാബ്‌ദങ്ങള്‍ നീണ്ടു നില്‍ക്കുന്നതാണെന്ന് പ്രധാനമന്ത്രി (Prime Minister Narendra Modi). എക്‌സിലൂടെയായിരുന്നു (ട്വിറ്റര്‍) നരേന്ദ്ര മോദിയുടെ അനുസ്‌മരണം.

'ലത ദീദിയെ അവരുടെ ജന്മ വാർഷികത്തിൽ ഓര്‍ക്കുന്നു. ഇന്ത്യൻ സംഗീതത്തിലെ ലത ദീദിയുടെ സംഭാവന ദശാബ്‌ദങ്ങൾ നീണ്ടു നിൽക്കുന്നു. അത് ശാശ്വതമായ ഒരു പ്രഭാവം സൃഷ്‌ടിക്കുന്നു. അവരുടെ ആത്മാർഥമായ സംഗീതം, ആഴത്തില്‍ വികാരങ്ങൾ ഉണർത്തുകയും നമ്മുടെ സംസ്‌കാരത്തിൽ എക്കാലവും ഒരു പ്രത്യേക സ്ഥാനം നിലനിർത്തുകയും ചെയ്യുന്നു' -പ്രധാനമന്ത്രി നരേന്ദ്ര മോദി കുറിച്ചു (PM Modi pay tributes to Lata Mangeshkar).

  • Remembering Lata Didi on her birth anniversary. Her contribution to Indian music spans decades, creating an everlasting impact. Her soulful renditions evoked deep emotions and will forever hold a special place in our culture.

    — Narendra Modi (@narendramodi) September 28, 2023 " class="align-text-top noRightClick twitterSection" data=" ">

Also Read: ലത മങ്കേഷ്‌കറിന് ആദരവ്; ഇന്ത്യയുടെ വാനമ്പാടിയുടെ രൂപം മണലില്‍ തീര്‍ത്ത് സുദര്‍ശന്‍ പട്‌നായിക്

ലത മങ്കേഷ്‌കറുടെ ജന്മവാർഷികത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും (Union Home Minister Amit Shah) പ്രിയ ഗായികയ്‌ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു (Amit Shah paid tribute to Lata Mangeshkar). 'ലോക സംഗീത വേദിയില്‍ പുതിയ ഉയരങ്ങള്‍ സമ്മാനിച്ച് ഇന്ത്യന്‍ സംഗീത പാരമ്പര്യത്തെ സമ്പന്നമാക്കാന്‍ ലത ദീതി തന്‍റെ മുഴുവന്‍ ജീവിതവും സമര്‍പ്പിച്ചു. സംഗീതത്തിന്‍റെ കൊടുമുടിയില്‍ എത്തിയതിന് ശേഷവും ഇന്ത്യക്കാരുടെ വേരുകളോട് ചേര്‍ന്ന് നിന്ന ലത ദീതിയുടെ വിനയവും ലാളിത്യവും രാജ്യത്തിന് എന്നും മാതൃകയാണ്. ഭാരതരത്‌ന ലഭിച്ച ലത ദീദിക്ക് അവരുടെ ജന്മവാർഷികത്തിൽ ആദരം അര്‍പ്പിക്കുന്നു' -അമിത് ഷാ കുറിച്ചു.

  • लता दीदी ने अपना पूरा जीवन भारतीय संगीत परम्परा को नई ऊंचाई प्रदान कर विश्वपटल पर और समृद्ध करने में समर्पित कर दिया। संगीत के शिखर पर पहुँच कर भी जिस सादगी और विनम्रता के साथ वे भारतीयता की जड़ों से जुड़ी रहीं, वह देशवासियों के लिए विशिष्ट उदाहरण है। भारत रत्न लता दीदी की जयंती…

    — Amit Shah (@AmitShah) September 28, 2023 " class="align-text-top noRightClick twitterSection" data=" ">

1929 സെപ്റ്റംബർ 28ന് ജനിച്ച ലത മങ്കേഷ്‌കർ, 1942ല്‍ പതിമൂന്നാം വയസിലാണ് തന്‍റെ കരിയര്‍ ആരംഭിച്ചത്. ഏഴ് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന സംഗീത യാത്രയിൽ 1000ല്‍ അധികം ഹിന്ദി സിനിമകള്‍ക്കായി ലത മങ്കേഷ്‌കര്‍ ഗാനങ്ങൾ റെക്കോർഡ് ചെയ്‌തു. കൂടാതെ നിരവധി വിദേശ ഭാഷകളിലും, 36ലധികം പ്രാദേശിക ഇന്ത്യന്‍ ഭാഷകളിലും അവര്‍ നിരവധി ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്‌തിട്ടുണ്ട്.

Also Read: 'അന്ന് ആ പഴത്തിന് പേരിട്ടു, ലത ഫല്‍' ; കാരണം വെളിപ്പെടുത്തി മറാത്തി കവി

'മെലഡികളുടെ രാജ്‌ഞി' (ക്വീൻ ഓഫ് മെലഡി - Queen of Melody)' എന്നും 'ഇന്ത്യയുടെ വാനമ്പാടി (ഇന്ത്യയുടെ നൈറ്റിംഗേള്‍ - India s Nightingale) എന്നുമാണ് ലത മങ്കേഷ്‌കര്‍ അറിയപ്പെടുന്നത്. സംഗീത ലോകത്ത് ലത മങ്കേഷ്‌കര്‍ നല്‍കിയ സംഭാവന, മറക്കാനോ പകരം വയ്‌ക്കാന്‍ പറ്റുന്നതോ ഒന്നല്ല (Lata Mangeshkar contribution to Indian music).

സംഗീതത്തോടുള്ള സമഗ്ര സംഭാവന കണക്കിലെടുത്ത് 2001ല്‍, രാജ്യം ലത മങ്കേഷ്‌കര്‍ക്ക് ഭാരത് രത്‌ന നല്‍കി ആദരിച്ചിരുന്നു. 2022 ഫെബ്രുവരി 6ന് 92-ാം വയസിലാണ് ലത മങ്കേഷ്‌കര്‍ അന്തരിച്ചത്.

Also Read: 'ലതാജി ഇന്ത്യന്‍ പ്രബുദ്ധതയുടെ ഭാഗം'; ഒപ്പം പാടാനും റെക്കോര്‍ഡ് ചെയ്യാനും സാധിച്ചത് ഭാഗ്യമെന്ന് എ.ആര്‍ റഹ്‌മാന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.