ETV Bharat / bharat

'സംഘപരിവാറിനെതിരെ ഒന്നിച്ച് നില്‍ക്കണം'; തെലങ്കാന ബിആര്‍എസ്‌ മഹാറാലിയില്‍ പിണറായി വിജയൻ

തെലങ്കാനയിലെ ഖമ്മത്ത് ബിആർഎസ് മഹാറാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെയാണ് കേന്ദ്ര സര്‍ക്കാരിനും സംഘപരിവാറിനും എതിരായ പ്രതിരോധത്തില്‍ ഒന്നിച്ചുനില്‍ക്കാന്‍ പിണറായിയുടെ ആഹ്വാനം

തെലങ്കാന ബിആര്‍എസ്‌ മഹാറാലി  ബിആര്‍എസ്‌ മഹാറാലിയില്‍ പിണറായി വിജയൻ  Pinarayi vijayan speech in brs meeting khammam  brs meeting khammam telangana  പിണറായിയുടെ ആഹ്വാനം  brs meeting khammam  brs meeting khammam pinarayi vijayan
തെലങ്കാന ബിആര്‍എസ്‌ മഹാറാലിയില്‍ പിണറായി വിജയൻ
author img

By

Published : Jan 18, 2023, 4:17 PM IST

Updated : Jan 18, 2023, 5:00 PM IST

മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നു

ഖമ്മം: തെലങ്കാന മുഖ്യമന്ത്രിയും ബിആർഎസ് നേതാവുമായ കെ ചന്ദ്രശേഖർ റാവുവിനെ അഭിനന്ദിച്ചും സംഘപരിവാർ രാഷ്ട്രീയത്തിന് എതിരെ ഒന്നിച്ച് മുന്നോട്ടുപോകാൻ ആഹ്വാനം ചെയ്‌തും മുഖ്യമന്ത്രി പിണറായി വിജയൻ. തെലങ്കാനയിലെ ഖമ്മത്ത് ബിആർഎസ് മഹാറാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കവേയാണ് പിണറായിയുടെ ആഹ്വാനം. പ്രതിപക്ഷ ഐക്യം ആഹ്വാനം ചെയ്യുന്ന റാലിയില്‍ ബിജെപിക്കും കേന്ദ്ര സർക്കാരിനും എതിരെ രൂക്ഷ വിമർശനമാണ് പിണറായി വിജയൻ നടത്തിയത്.

നേതാക്കള്‍ ബിആര്‍എസ്‌ വേദിയിലേക്ക്

ഫെഡറല്‍ സംവിധാനം തകർക്കാൻ കേന്ദ്രസർക്കാരും ബിജെപിയും ശ്രമിക്കുന്നതായി പിണറായി ആരോപിച്ചു. ഭരണഘടനയെ ബിജെപി നോക്കുകുത്തിയാക്കി. ഗവർണർമാരെ ഉപയോഗിച്ച് വിദ്യഭ്യാസ സമ്പ്രദായം തകർക്കാൻ ശ്രമിക്കുന്നു. ജനാധിപത്യത്തിന് ബിജെപി ഭീഷണിയെന്നും പിണറായി റാലിയെ അഭിസംബോധന ചെയ്‌തുകൊണ്ട് പറഞ്ഞു.

റാലിയില്‍ ബിആർഎസ് നേതാവ് കെ ചന്ദ്രശേഖർ റാവു, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മന്‍, യുപി മുൻ മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവ് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. ഖമ്മത്ത് നടന്ന മഹാറാലിയില്‍ കെ ചന്ദ്രശേഖർ റാവുവിനും അരവിന്ദ് കെജ്‌രിവാളിനും ഭഗവന്ത് മന്നിനൊപ്പം വേദിയിലെത്തിയ പിണറായിയാണ് ആദ്യം റാലിയെ അഭിസംബോധന ചെയ്‌ത സംസാരിച്ച നേതാവ്.

Last Updated : Jan 18, 2023, 5:00 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.