ETV Bharat / bharat

ഇന്ത്യയിൽ കണ്ടെത്തിയ കൊവിഡ് വകഭേദങ്ങൾക്ക് ഫൈസർ, മോഡേണ വാക്സിനുകൾ ഫലപ്രദമെന്ന് പഠനം

ന്യൂയോർക്ക് സർവകലാശാലയിലെ ഗവേഷകരുടെ പരീക്ഷണത്തിലാണ് പുതിയ കണ്ടെത്തൽ. എന്നാൽ ഇവ എത്രത്തോളം ഫലപ്രദമാണെന്നറിയാൻ കൂടുതൽ പഠനം ആവശ്യമാണെന്നും ഗവേഷകർ അറിയിച്ചു.

Pfizer, Moderna vaccines effective against Covid variants found in India: Study  Pfizer  Moderna  കൊവിഡ്  കൊവിഡ് വകഭേദം  കൊറോണ  covid  ഫൈസർ  ബയോടെക്  ന്യൂയോർക്ക് സർവകലാശാല  vaccine  Corona
ഇന്ത്യയിൽ കണ്ടെത്തിയ കൊവിഡ് വകഭേദങ്ങൾക്ക് ഫൈസർ, മോഡേണ വാക്സിനുകൾ ഫലപ്രദമാണെന്ന് പഠനം
author img

By

Published : May 18, 2021, 4:33 AM IST

ന്യൂഡൽഹി: ഇന്ത്യയിൽ കണ്ടെത്തിയ കൊവിഡ് വകഭേദങ്ങളായ ബി .1.617, ബി .1.618 എന്നിവക്ക് ഫൈസർ- ബയോടെക്, മോഡേണ എന്നീ വാക്സിനുകൾ ഫലപ്രദമാണെന്ന് പുതിയ കണ്ടെത്തൽ. ന്യൂയോർക്ക് സർവകലാശാലയിലെ ഗവേഷകരുടെ പരീക്ഷണത്തിലാണ് പുതിയ കണ്ടെത്തൽ നടത്തിയിരിക്കുന്നത്. പുതിയ കൊവിഡ് വകഭേദങ്ങളിൽ നടത്തിയ പരീക്ഷണങ്ങളിൽ ഈ വാക്സിനുകൾ ഭാഗികമായി പ്രതിരോധിക്കുന്നതായും എന്നാൽ ഇവ എത്രത്തോളം ഫലപ്രദമാണെന്നറിയാൻ കൂടുതൽ ഗവേഷണം ആവശ്യമാണെന്നും ഗവേഷകർ അറിയിച്ചു.

READ MORE: ഗോവൻ തീരത്ത് കടലിലകപ്പെട്ട 15 മത്സ്യത്തൊഴിലാളികളെ കോസ്റ്റൽ ഗാർഡ് രക്ഷപ്പെടുത്തി

നിലവിലെ വാക്സിനുകൾ ഇന്നുവരെ തിരിച്ചറിഞ്ഞ വകഭേദങ്ങളിൽ നിന്ന് സംരക്ഷണം നൽകുമെന്ന ആത്മവിശ്വാസം തങ്ങളുടെ ഫലങ്ങൾ നൽകുന്നു. എന്നിരുന്നാലും നിലവിലെ വാക്സിനുകളെ പ്രതിരോധിക്കുന്ന വകഭേദങ്ങൾ ഉയർന്നുവരാനുള്ള സാധ്യതയെയും തള്ളിക്കളയുന്നില്ലെന്ന് ഗവേഷകർ അറിയിച്ചു. വാക്സിനുകൾ സ്വീകരിക്കേണ്ടതിന്‍റെ പ്രാധാന്യം ഈ കണ്ടെത്തലിലൂടെ എടുത്തുകാട്ടുന്നുവെന്നും വാക്സിൻ സ്വീകരിക്കുന്നതിലൂടെ വൈറസ് വ്യാപനം കുറയ്ക്കുകയും പുതിയ വകഭേദങ്ങളുടെ ആവിർഭാവത്തെ മന്ദഗതിയിലാക്കുകയും ചെയ്യുമെന്നും ഗവേഷകർ കൂട്ടിച്ചേർത്തു.

READ MORE: ആറ് ആഴ്ചയ്ക്കുള്ളിൽ ആഗോളതലത്തിൽ 80 ദശലക്ഷം വാക്സിൻ വിതരണം ചെയ്യുമെന്ന് അമേരിക്ക

അതേസമയം ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,81,386 പുതിയ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2,11,74,076 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തരായത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.