ഭൂവനേശ്വര്‍: ഒരിടവേളയ്‌ക്ക് ശേഷം കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി ഒഡീഷ സര്‍ക്കാര്‍. പൊതു സ്ഥലങ്ങള്‍ മാസ്‌ക് ഉപയോഗിക്കാത്തവരില്‍ നിന്ന് രണ്ടായിരം രൂപ പിഴയീടാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ആദ്യ രണ്ട് തവണ മാത്രമാണ് ഈ പിഴ. മൂന്നാമതും നിയമലംഘനം നടത്തിയാല്‍ അയ്യായിരം രൂപ പിഴയീടാക്കും. നേരത്തെ 1000 രൂപ ആയിരുന്ന പിഴയാണ് ഇന്ന് രണ്ടായിരം ആക്കി ഉയര്‍ത്തിയത്. മാസ്‌ക് ജീവിതത്തിന്‍റെ ഭാഗമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി നവീൻ പട്‌നായിക് ജനങ്ങള്‍ക്ക് പ്രത്യേക സന്ദേശം അയച്ചു.
ശനിയാഴ്‌ച 1374 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,48,182 ആയി. ഈ വര്‍ഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. രോഗം ബാധിച്ചവരില്‍ 3,39,200 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ആകെ 7,003 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. രണ്ട് രോഗികള്‍ കൂടി മരിച്ചിട്ടുണ്ട്. ആകെ 1926 പേരാണ് ഒഡീഷയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 812 പേര്‍ നിരീക്ഷണ കേന്ദ്രത്തിലുണ്ടായിരുന്നവരാണ്. 562 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രോഗം ബാധിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 33,996 സാമ്പിളുകളാണ് പരിശോധിച്ചത്. 3.73 ആണ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇതുവരെ 93.38 ലക്ഷം സാമ്പിളുകളാണ് സംസ്ഥാനത്ത് പരിശോധിച്ചത്. ദിവസം 2.5 ലക്ഷം ഡോസ് കൊവിഡ് മരുന്നുകള്‍ സംസ്ഥാനത്തിന് ലഭ്യമാകുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. മരുന്ന് വിതരണം തടസമില്ലാതെ മുന്നോട്ട് കൊണ്ടുപോകണമെങ്കില്‍ 25 ലക്ഷം ഡോസ് മരുന്ന് വേണമെന്ന് സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. മരുന്നുകള്‍ വിവിധ സ്ഥലങ്ങളില്‍ എത്താൻ വൈകുന്നതിനാല്‍ വരും ദിവസങ്ങളിള്‍ മരുന്ന് വിതരണം തടസപ്പെടുമെന്നും അധികൃതര്‍ അറിയിച്ചു. നിലവില്‍ സംസ്ഥാനത്തിന്‍റെ പക്കല്‍ 1.26 ലക്ഷം ഡോസ് കൊവിഷീല്‍ഡും 92,000 കൊവാക്‌സിൻ ഡോസുകളുമുണ്ട്. കഴിഞ്ഞ 70 ദിവസത്തിനിടെ 40 ലക്ഷം ഡോസ് വാക്സിന്‍ വിതരണം ചെയ്‌തെന്നും അധികൃതര്‍ അറിയിച്ചു.
കൂടുതല്‍ വായനയ്‌ക്ക് : കൊവിഡ് വ്യാപനം; മഹാരാഷ്ട്ര സമ്പൂര്‍ണ ലോക്ക്ഡൗണിലേക്കെന്ന് സൂചന