ETV Bharat / bharat

പൊലീസ് സ്റ്റേഷന് ശനിദോഷം, പരിഹാരം പൂജയും മൃഗബലിയും ; വിചിത്ര സംഭവം കര്‍ണൂലില്‍

കർണൂൽ ജില്ലയിലെ അല്ലഗദ്ദ ടൗൺ സ്റ്റേഷനിലാണ് ശനിദോഷം മാറാൻ പൂജയും മൃഗബലിയും നടത്തിയത്

Peace Worship(Shanthi Pujas) at Allagadda police station  Shanthi Pujas at Allagadda police station  pooja at police station  offered animal sacrifices in police station  ശനിദോഷം മാറാൻ പൊലീസ് സ്റ്റേഷനിൽ പൂജയും മൃഗബലിയും  പൊലീസ് സ്റ്റേഷനിൽ പൂജ  അല്ലഗദ്ദയിലെ ടൗൺ പൊലീസ് സ്റ്റേഷനിൽ പൂജ  അല്ലഗദ്ദയിലെ ടൗൺ പൊലീസ് സ്റ്റേഷനിൽ ശനിദോഷം മാറാൻ പൂജ
പൊലീസ് സ്റ്റേഷന് ശനിദോഷം, പരിഹാരം പൂജയും മൃഗബലിയും; വിചിത്ര സംഭവം ആന്ധ്രയിൽ
author img

By

Published : Mar 8, 2022, 4:01 PM IST

കർണൂൽ : ശനിദോഷം മാറാൻ ക്ഷേത്രങ്ങളിലോ വീടുകളിലോ പൂജ നടത്തുകയെന്ന വിശ്വാസം നിലനില്‍ക്കുന്നുണ്ട്. എന്നാൽ നഷ്‌ടപ്പെട്ട ശാന്തിയും സമാധാനവും വീണ്ടെടുക്കാൻ ഒരു പൊലീസ് സ്റ്റേഷനില്‍ പൂജ സംഘടിപ്പിച്ചാലോ. ആന്ധ്രാപ്രദേശ് - കർണൂലിലെ അല്ലഗദ്ദ ടൗൺ പൊലീസ് സ്റ്റേഷനിലാണ് വിചിത്ര സംഭവം അരങ്ങേറിയത്.

സമീപകാലത്ത് കുറ്റകൃത്യങ്ങളുടെ എണ്ണം കൂടിവരുന്നതും കൊലപാതകം, ആത്‌മഹത്യകൾ, ബലാത്സംഗങ്ങൾ, സൈബർ കുറ്റകൃത്യങ്ങൾ തുടങ്ങിയവ വർധിക്കുന്നതിലുമുള്ള വേദനയിലും ഭയത്തിലുമാണ് എസ്ഐയുടെ സാന്നിധ്യത്തിൽ ഞായറാഴ്‌ച സ്റ്റേഷനിൽ ശാന്തി പൂജ നടത്തിയത്.

സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ പാമ്പ് കടിച്ചതും പൊലീസുകാരുടെ ഭയം ഇരട്ടിപ്പിച്ചു. ഇതിനെല്ലാം പരിഹാരമെന്ന വിചിത്ര വിശ്വാസ പ്രകാരമാണ് പൂജ സംഘടിപ്പിച്ചത്. ജനങ്ങളുടെ ഭീതിയകറ്റേണ്ട പൊലീസുകാരാണ് സ്വന്തം പേടിയകറ്റാന്‍ സ്റ്റേഷനിൽ ബ്രാഹ്‌മണനെ എത്തിച്ച് പൂജ നടത്തിയത്.

ALSO READ: റഷ്യക്കെതിരെ പോരാടാൻ ഇന്ത്യൻ പൗരനും ; കോയമ്പത്തൂർ സ്വദേശി സായ് നികേഷ് യുക്രൈൻ സൈന്യത്തിൽ

സ്റ്റേഷന്‍റെ ശനിദോഷത്തിന് ഒരു കാരണം ഉണ്ടെന്നാണ് കുറച്ച് പൊലീസുകാരുടെ വിശ്വാസം. സാധാരണ എല്ലാ ദസറയ്‌ക്കും ആയുധപൂജ നടത്താറുണ്ട്. എന്നാൽ കഴിഞ്ഞ ദസറയ്‌ക്ക് അല്ലഗദ്ദ ടൗണ്‍ സ്റ്റേഷനില്‍ ആയുധ പൂജ നടത്തിയിരുന്നില്ല.

ഇതിലുള്ള ദൈവകോപമാണ് സ്റ്റേഷനിൽ ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാകാൻ കാരണമെന്നാണ് ഇവര്‍ പറയുന്നത്. തുടർന്ന് തങ്ങളുടേയും സ്റ്റേഷന്‍റെയും ശനിദോഷം മാറാൻ സ്റ്റേഷനിൽ തന്നെ പൂജ നടത്താൻ ഇവർ തീരുമാനിക്കുകയായിരുന്നു. കൂടാതെ സ്റ്റേഷനിൽ മൃഗബലി നടത്തിയതായും റിപ്പോർട്ടുകളുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.