ETV Bharat / bharat

ഹുബ്ലി സംഘര്‍ഷം : മേഖല സാധാരണ നിലയിലേക്ക്, 89 പേര്‍ അറസ്റ്റില്‍, നടപടി കടുപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം - ഹൂബ്ലിയില്‍ സമാധാനം സാധാരണ നിലയിലേക്ക്

അക്രമണം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് പൊലീസിന് സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം

violence in Hubbali  ഹൂബ്ലി സംഘര്‍ഷം  Hubbali Violence arrest  ഹൂബ്ലിയില്‍ സമാധാനം സാധാരണ നിലയിലേക്ക്  വര്‍ഗിയ സംഘര്‍ഷത്തില്‍ 89 പേര്‍ അറസ്റ്റില്‍
ഹൂബ്ലി സംഘര്‍ഷം; സമാധാനം സാധാരണ നിലയിലേക്ക്, 89 പേര്‍ അറസ്റ്റില്‍, നടപടി കടുപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം
author img

By

Published : Apr 18, 2022, 9:53 PM IST

കര്‍ണാടക : ഹുബ്ലി സംഘര്‍ഷത്തില്‍ 89 പേരെ അറസ്റ്റ് ചെയ്‌ത് പൊലീസ്. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ച വിദ്വേഷ പോസ്റ്റാണ് പ്രശ്നങ്ങള്‍ക്ക് കാരണം എന്നാണ് പൊലീസ് പുറത്തുവിടുന്ന റിപ്പോര്‍ട്ട്. അതിനിടെ പോസ്റ്റിട്ട അഭിഷേക് ഹിരേമത്തിനെ കോടതി റിമാന്‍ഡ് ചെയ്തു. ഇയാളുടെ ജാമ്യാപേക്ഷയുടെ പശ്ചാത്തലത്തില്‍ പ്രതിയെ പൊലീസ് ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.

അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ അഭിഷേകിനെ കോടതി ഈ മാസം 30 വരെയാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. പള്ളിയുടെ മുകളില്‍ കാവി കൊടി കെട്ടിയ പോസ്റ്റാണ് ഇയാള്‍ പ്രചരിപ്പിച്ചത്. ഇതാണ് സംഘര്‍ഷത്തിന് കാരണമായതെന്നാണ് പൊലീസിന്‍റെ നിഗമനം.

അക്രമണം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് പൊലീസിന് സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം. അക്രമത്തില്‍ നടുക്കവും പ്രതിഷേധവും രേഖപ്പെടുത്തിയ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കുറ്റവാളികള്‍ക്കെതിരെ നടപടി കടുപ്പിക്കാന്‍ പൊലീസിനോടും ആഭ്യന്തര വകുപ്പിനോടൂം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുപ്രകാരം സിസിടിവി ദൃശ്യങ്ങള്‍ അടക്കം കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

പൊലീസ് ഉദ്യോഗസ്ഥരെയടക്കം ആക്രമിച്ച 89 പേര്‍ക്ക് എതിരെയാണ് കലാപം സൃഷ്ടിക്കല്‍ അടക്കമുള്ള വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതിനിടെ ഹുബ്ലി സബ് ജയിലില്‍ കഴിയുന്ന അഭിഷേകിന് ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത്, ഹിന്ദു വകീലര വേദിക് എന്നീ സംഘടനകള്‍ കേസില്‍ കക്ഷിചേരും.

അഭിഷേക് ഹിരേമത്തിന് പ്രീ യൂണിവേഴ്‌സിറ്റി പരീക്ഷ എഴുതാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് സംഘടനകള്‍ കോടതിയെ സമീപിക്കുന്നത്. ഓള്‍ഡ് ടൗണ്‍ പൊലീസ് സ്റ്റേഷന്‍റെ വാഹനം ആക്രമിക്കുകയും ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുകയും ചെയ്തവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ഡോ സി. എച്ച് പ്രതാപ് റെഡ്ഡി അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.