ശ്രീനഗര്‍ : പിഡിപി നേതാവ് വഹീദ് പരായ്‌ക്കെതിരെ കശ്മീര്‍ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. തീവ്രവാദബന്ധം ആരോപിച്ചുള്ള യുഎപിഎ കേസിലാണ് നടപടി. ഈ വർഷം ആദ്യം ജമ്മു കശ്മീർ പൊലീസിന്റെ സിഐഡി വിഭാഗമാണ് പരായെ അറസ്റ്റ് ചെയ്തത്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നേതാവ് നവീദ് ബാബുവുമായി ബന്ധമുണ്ടെന്ന കേസില്‍ എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു മറ്റൊരു കേസില്‍ അറസ്റ്റ്.
Read also....കശ്മീരില്‍ പ്രശ്‌നമുണ്ടാക്കാൻ പാക് വിഘടനവാദികൾ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്
കോടതിയില്‍ ഹാജരാക്കിയ വഹീദിനെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. തെക്കന്‍ കശ്‌മീരില്‍ പുല്‍വാമയടക്കം നിരവധി പ്രദേശങ്ങളില്‍ പിഡിപിയുടെ വളര്‍ച്ചയ്ക്ക് സുപ്രധാന പങ്കുവഹിച്ചയാളാണ് വഹീദ് പരാ.